• NEW INDIA MEDIA

ബാങ്ക് വായ്‌പ നിരസിച്ചാൽ എന്ത് ചെയ്യും ?

Updated: Jul 29





ഇന്ന് നമ്മുടെ സമൂഹത്തിൽ മിക്ക ആളുകളുടെയും ഒരു സംശയമാണ് ബാങ്കുകൾ വായ്പ നിഷേധിച്ചാൽ എന്ത് ചെയ്യും അല്ലെങ്കിൽ എങ്ങനെ അത് ശരിയാക്കി വായ്‌പ എടുക്കാൻ സാധിക്കും എന്നത് . ധാരാളം ആളുകൾ ഈ ഒരു അവസ്ഥയിൽ കൂടി കടന്ന് പോയിട്ടുണ്ട് എന്ന് നമ്മുക്ക് അറിയാം. ബാങ്ക് വയ്പ നിഷേധിച്ചതിന്റെ പേരിൽ ആത്മഹത്യ വരെ നടന്ന നാടാണ് നമ്മുടെ കേരളം. അതുകൊണ്ട് തന്നെ വളരെ നല്ല രീതിയിൽ ഈ കാര്യങ്ങൾ ശ്രെദ്ധയൊടെ വായിച്ചു മനസിലാക്കുക. തീർച്ചയായും ഈ വിവരങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടും എന്നതിൽ യാതൊരു വിധ സംശയവും ഇല്ല.


ഏതൊക്കെ കാരണങ്ങൾ കൊണ്ടാണ് സാധാരണയായി ബാങ്ക് വായ്പ നിരസിക്കുന്നതെന്ന് നോക്കാം.


1 . ക്രെഡിറ്റ് സ്‌കോർ കുറവാണെങ്കിൽ ബാങ്ക് വായ്പ നിരസിക്കും.

2 . പഴയ ലോണുകൾ എന്തെങ്കിലും തിരിച്ചടയ്ക്കാതെ കുടിശ്ശിക ഉണ്ടെങ്കിൽ ബാങ്കുകൾ വായ്പക്ക് വേണ്ടി ഉള്ള അപേക്ഷ നിരസിക്കും.

3 . തുടങ്ങാൻ പോകുന്ന ബിസിനസ് വിജയിക്കില്ല എന്ന് 100 ശതമാനം വിശ്വാസം ഉണ്ടെങ്കിൽ ബാങ്ക് വായ്പ അപേക്ഷ നിരസിക്കും.

4 . ഒരേ പോലുള്ള നിരവധി സ്ഥാപനങ്ങൾ ഒരേ പ്രദേശത്ത് നടക്കുന്നുണ്ടെങ്കിൽ ബാങ്ക് വായ്പ നിരസിക്കും.


ഈ മുകളിൽ പറഞ്ഞ കാരണങ്ങൾ ഒന്നും ഇല്ലാതെ ബാങ്കുകൾ വായ്പകൾ നിരസിക്കുന്നതായി കാണാൻ സാധിക്കുന്നതാണ്‌. അത്തരം സാഹചര്യത്തിൽ സംരംഭകർ എന്താണ് ചെയ്യേണ്ടത്.










ബാങ്ക് മാനേജർമാരുടെ യോഗങ്ങൾ ഓരോ 3 മാസം കൂടുമ്പോൾ ബ്ളോക്ക് തലത്തിൽ നടത്താറുണ്ട്. ഇതിനെ ബ്ളോക്ക് ലെവൽ മാനേജേഴ്സ് കമ്മിറ്റി എന്നറിയപ്പെടുന്നു. എല്ലാ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസുകളിൽ വെച്ചാണ് ഈ മീറ്റിങ്ങുകൾ നടക്കുന്നത്. ഈ മീറ്റിങ്ങിൽ RBI യുടെ ഉദ്യോഗസ്ഥർ, NABARD ന്റെ ഉദ്യോഗസ്ഥർ , എല്ലാ ബാങ്ക് മാനേജര്മാർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, ബാങ്കുമായി ബന്ധപ്പെട്ട ജില്ലാ വ്യവസായ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ ഈ മീറ്റിങ്ങിൽ പങ്കെടുക്കുന്നു. കൃത്യമായി 3 മാസം കൂടുമ്പോൾ മീറ്റിംഗ് നടത്തപ്പെടുന്നു. ഇങ്ങനെ നടത്തപ്പെടുന്ന മീറ്റിങ്ങിൽ നമ്മുക്ക് നമ്മുടെ പരാതികൾ അറിയിക്കാൻ ഉള്ള അവകാശം ഉണ്ട്. അത് ബന്ധപ്പെട്ട nodel agency വഴി ലോൺ നിരസിച്ച കാര്യങ്ങൾ ബാങ്ക് മാനേജറിനോട് ചോദിക്കാൻ സാധിക്കും. ബാങ്ക് മാനേജർ ഈ മീറ്റിങ്ങിൽ വെച്ച് ചോദ്യത്തിന് കൃത്യമായി മറുപടി പറയേണ്ടി വരും.


ഇത് കഴിഞ്ഞ ജില്ലാ തല review മീറ്റിങ്ങുകൾ നടത്തപ്പെടുന്നു.


ജില്ലാ കലക്ടറിന്റെ അധ്യക്ഷതയിൽ ആയിരിക്കും ഈ മീറ്റിംഗ്. ഇതിലും RBI , NABARD മറ്റും ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതാണ്. ന്യായമല്ലാത്ത കാരണങ്ങൾ കൊണ്ട് വായ്പ നിരസിച്ചാൽ നമ്മുക്ക് പരാതി പരാതി കൊടുക്കാൻ അവസരം ഉണ്ട്. ജില്ലാ കളക്ടർക്ക് പരാതി കൊടുക്കാം. അല്ലെങ്കിൽ ജില്ലാ വ്യവസായ മേധാവിക്ക് പരാതി കൊടുക്കാം. ഈ മീറ്റിങ്ങിൽ തന്നെ അതിനുള്ള പരിഹാരവും ലഭിക്കും.


ഇത് രണ്ടും കൂടാതെ എല്ലാ 3 മാസം സംസ്ഥാന തലത്തിൽ ബാങ്കേഴ്സ് കമ്മിറ്റി കൂടുന്നുണ്ട്. ഈ മീറ്റിംഗിൽ ഒരു വ്യക്തിയുടെ പ്രശ്നം ഉന്നയിക്കാൻ സാധിക്കില്ല . എങ്കിലും ഏതെങ്കിലും ഒരു ബാങ്ക് തുടർച്ചയായി വായ്പ നിഷേധിക്കുന്നു എങ്കിൽ അതിനെക്കുറിച്ചു ഇവിടെ പരാതിപ്പെടാൻ സാധിക്കും. പൊതുവായിട്ടുള്ള കാര്യങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്.




മുകളിൽ പറഞ്ഞ മൂന്ന് വഴികളിൽ കൂടിയും വായ്പ നിഷേധിച്ചാൽ അത് ശരിയാക്കാൻ സാധിക്കും എന്നത് ഓർത്തിരിക്കുക.


അത് കൂടാതെ നമ്മുടെ വായ്പ നിഷേധിച്ച ബാങ്കിന്റെ ഉന്നത ഓഫിസിലേക്ക് അതായത് Higher authority ക്ക് നമ്മുടെ ലോൺ യാതൊരു കാരണവും ഇല്ലാതെ നിഷേധിക്കുന്നു എന്നും അത് നേടിയെടുക്കാൻ സഹായിക്കണം എന്നും പറഞ്ഞു പരാതിപ്പെടാൻ സാധിക്കും.


ഇനി ഇതിലൊന്നും നമ്മുക്ക് പരിഹാരം കിട്ടിയില്ലെങ്കിൽ നമ്മുക്ക് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം.


banking ombudsman

reserve bank of india

bakery junction tvm - 33


മുകളിൽ പറഞ്ഞിരിക്കുന്ന മേൽവിലാസത്തിൽ കാര്യ കാരണങ്ങൾ സഹിതം നമ്മുക്ക് പരാതി കൊടുക്കാൻ സാധിക്കും. ഇങ്ങനെ നിയമപരമായി നമ്മുക്ക് നീതി നേടിയെടുക്കാൻ സാധിക്കും.


ഈ അറിവുകൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.



74 views0 comments