
NEW INDIA MEDIA
GST എന്നാൽ എന്ത് ?എങ്ങനെ GST നമ്പർ എടുക്കാം ??

നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു വാക്കാണ് ജി. എസ് . ടി. എന്നാൽ പലർക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ല. എന്താണ് GST, എന്തിനാണിത് ഉപയോഗിക്കുന്നത് എന്നൊക്കെ വിശദമായി നോക്കാം.
ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു വരുമാനമാർഗം ആണ് നികുതി അല്ലെങ്കിൽ ടാക്സ്. സാധാരണയായി രണ്ടു തരത്തിലുള്ള നികുതിയാണ് ഉള്ളത്.
Direct Tax
Indirect tax
നേരിട്ട് ഗവൺമെന്റിന് നൽകുന്ന നികുതിയാണ് direct tax. നേരിട്ടല്ലാതെ ഗവൺമെന്റിന് കൊടുക്കുന്ന നികുതിയാണ് indirect tax . ഉദാഹരണത്തിന് excise duty , VAT , Service tax etc.
ഈ indirect tax എല്ലാം കൂടി ഒറ്റ നികുതിയാക്കി മാറ്റിയതാണ് GST എന്ന് അറിയപ്പെടുന്നത്. ഒരു രാജ്യം ഒരു നികുതി എന്ന പദ്ധതിയിൽ ആണ് GST ഇന്ത്യയിൽ നടപ്പിലാക്കിയത്.
ഇന്ത്യയിൽ GST നിലവിൽ വന്നത് 2017 ൽ ആണ് . എന്നാൽ ഇത് ആദ്യമായി ഇന്ത്യയിൽ ആരംഭിച്ചത് ശ്രീ അടൽബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരുന്ന കാലത്തണ്.
GST tax നിയന്ത്രിക്കുന്നത് കേന്ദ്ര ഗവൺമെന്റോ, സംസ്ഥാന ഗവൺമെന്റോ അല്ല. ഇതിനായി ഒരു gst കൗൺസിലിനെ ഏർപ്പെടുത്തിയിട്ടുണ്ട്. GST യുടെ ഒരു വലിയ ഗുണം എന്താണെന്ന് വെച്ചാൽ രാജ്യം മുഴുവനും ഒരു വസ്തുവിന് ഒരേ നികുതി തുക ആയിരിക്കും എന്നതാണ്. ഏത് സംസ്ഥാനത്തിൽ നിന്ന് വാങ്ങിയാലും ഒരേ നികുതി തന്നെ കൊടുത്താൽ മതിയാകും.
നമ്മുടെ ഒരു വർഷത്തെ വരുമാനം 40 ലക്ഷത്തിനു മുകളിൽ ആണെങ്കിൽ തീർച്ചയായും GST എടുത്തിരിക്കണം.
GST എടുക്കാൻ വേണ്ട രേഖകൾ താഴെ പറയുന്നവയാണ്.
1 . പാൻ കാർഡ്
2 . ആധാർ കാർഡ്
3 . ബിസിനസ് അഡ്രസ്സ് പ്രൂഫ്
( റെന്റ് എഗ്രിമെന്റ് , ബിൽഡിങ് ടാക്സ്, കറന്റ് ബിൽ)
4 . ബാങ്ക് അക്കൗണ്ട്.
5 . ഡിജിറ്റൽ ഒപ്പ്
6 . ഫോട്ടോ
gst നമ്പർ എങ്ങനെ എടുക്കാം എന്ന് നോക്കാം. അതിനായി ഗൂഗിൾ എടുക്കുക. എന്നിട്ട് www.gst.gov.in എന്ന വെബ്സൈറ്റിൽ കയറുക.
തുടർന്ന് കാണുന്ന register new ക്ലിക്ക് ചെയ്യുക.
എന്നിട്ട് new registration ക്ലിക്ക് ചെയ്യുക.
ശേഷം tax payer ക്ലിക് ചെയ്യുക. നമ്മുടെ സംസ്ഥാനം - ജില്ലാ എന്നിവ സെലക്ട് ചെയ്യുക. ബിസിനസിന്റെ ടൈപ്പ് കൊടുക്കുക.
PAN അഡ്രെസ്സ് കൊടുക്കുക.
ഇമെയിൽ ഐടി, ഫോൺ നമ്പർ എന്നിവ തെറ്റ് കൂടാതെ ഉൾപ്പെടുത്തുക.
അതിനു അടുത്തതായി കാണുന്ന captcha ടൈപ്പ് ചെയ്ത കൊടുക്കുക.
എന്നിട്ട് proceed ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഈമെയിലിലേക്കും, ഫോൺ നമ്പറിലേക്കും വന്ന OTP ചേർത്ത് കൊടുക്കുക.
നമ്മുടെ temporary reference number ( TRN ) കാണാൻ സാധിക്കും.
തുടർന്ന് വീണ്ടും വെബ്സൈറ്റ് എടുക്കുക. രജിസ്റ്റർ ക്ലിക്ക് ചെയ്യുക. tax payers ക്ലിക്ക് ചെയ്യുക.
select TRN
എന്നിട്ട് TRN നമ്പർ കൊടുക്കുക. captcha ടൈപ്പ് ചെയ്യുക.
click proceed
വലത് ഭാഗത്ത് ഉള്ള edit ഐക്കൺ ക്ലിക് ചെയ്യുക. അതിന്റെ ഉള്ളിൽ 10 ഭാഗങ്ങൾ കാണാൻ സാധിക്കും. എന്നിട്ട് താഴെ പറയുന്ന രേഖകൾ അതിൽ അപ്ലോഡ് ചെയ്യുക.
1 . ഫോട്ടോ
2 . ബിസിനസ് അഡ്രെസ്സ് പ്രൂഫ്
3 . ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
അതിന് ശേഷം verification page സെലക്ട് ചെയ്യുക. അതിൽ കാണുന്ന ഏതെങ്കിലും ഒരു രീതി തിരഞ്ഞെടുക്കുക.
EVC അല്ലെങ്കിൽ E - sign.
എല്ലാം കഴിഞ്ഞ ശേഷം success എന്ന സന്ദേശം സ്ക്രീനിൽ കാണാൻ സാധിക്കുന്നതാണ്. അതിൽ ഒരു ( ARN ) application reference number കിട്ടും.
ഈ നമ്പർ വെച്ച് നമ്മുക്ക് നമ്മുടെ അപേക്ഷയുടെ വിവരം എടുക്കാൻ സാധിക്കും.
.........................