• NEW INDIA MEDIA

മഴക്കാലത്ത് സുന്ദരിയായി വാഗമൺ

Updated: Jul 28, 2021

മഴക്കാലത്ത് സഞ്ചാരികളെ കാത്ത് സുന്ദരിയായി വാഗമൺ....

വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം സഞ്ചാരികളുടെ മനം കവർന്ന ഒരു സുന്ദരിയാണ് വാഗമൺ. സഞ്ചാരികളുടെ വരവ് വാഗമണ്ണിന്റെ സൗന്ദര്യം ആകപ്പാടെ വർധിപ്പിച്ചു. ഓരോ ദിവസവും മുന്നോട്ടു പോകുംതോറും ഈ സുന്ദരിയെ കാണാൻ ഉള്ള ആളുകളുടെ തിരക്കും കൂടി വരുന്നു. അങ്ങനെ ഇന്ത്യൻ ഭൂപടത്തിൽ മാത്രമല്ല ലോക ഭൂപടത്തിൽ തന്നെ വാഗമൺ ഒരു പ്രധാനപ്പെട്ട ആകർഷണമായി മാറിയിരിക്കുന്നു.


പ്രകൃതിരമണീയമായ മൊട്ടക്കുന്നുകളും, തേയിലത്തോട്ടങ്ങളും, പൈന്മരക്കാടും ഒക്കെയാണ് ഇവളുടെ പ്രത്യേകതകൾ. വാഗമണ്ണിന്റെ മറ്റൊരു പ്രത്യേകത അവിടുത്തെ കാലാവസ്ഥയാണ്. എപ്പോഴും തണുപ്പ് നിറഞ്ഞ ഒരു അന്തരീക്ഷമാണ്. അതെടുത്ത് പറയാതിരിക്കാൻ ആകില്ല. ഒരു വർഷത്തിൽ 6 മാസം മഴയും 6 മാസം വെയിലും ആണ് ഇവിടുത്തെ കാലാവസ്ഥ.


വാഗമണ്ണിൽ എത്തുന്ന ഓരോ സഞ്ചരിക്കും 2 ദിവസം പൂർണ്ണമായും കാണാനും ആസ്വദിക്കാനും ഉള്ള ആകർഷണങ്ങൾ ഇവിടെ ഉണ്ട്. കൂടാതെ പല തരത്തിൽ ഉള്ള ടൂറിസ്റ്റ് ആക്ടിവിറ്റികളും. അതിൽ ഏറെയും പാരാഗ്ലൈഡിങ്, ട്രെക്കിങ്ങ്, ജോണ്ടിങ് പോലുള്ള സാഹസിക പ്രവർത്തനങ്ങൾ ആണ്.
ഇവിടെ സഞ്ചാരികൾക്ക് താമസിക്കാനായി പലവിധത്തിലുള്ള റൂമുകൾ, കോട്ടേജുകൾ, ഹോം-സ്റ്റേകൾ, റിസോർട്ടുകൾ, ടെന്റ് ഹൗസുകൾ, എല്ലാം ലഭ്യമാണ്.


ഇനി നമ്മുക്ക് ഇവിടെ കാണാൻ പറ്റുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.


1. പൈൻ മരക്കാടുകൾ.ഇവിടുത്തെ പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്ന് പൈൻ മരക്കാടാണ്. വാഗമൺ നഗരത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റർ മാറിയാണ് പൈൻ മരക്കാട് സ്ഥിതിചെയ്യുന്നത്. കടുത്ത വേനലിലും നല്ല തണുപ്പുള്ള ഇടമാണിവിടം. ഫോട്ടോ ഷൂട്ടിംഗ്, വീഡിയോ ഷൂട്ടിംഗ് മുതലായവക്കൊക്കെ പറ്റിയ ഇടമാണിത്. പല സിനിമ ഷൂട്ടിങ്ങുകളും ഇവിടെ നടക്കാറുണ്ട്. ഏകദേശം 10 ഏക്കർ ചുറ്റളവുള്ള സ്ഥലത്താണ് ഈ പൈൻമര കാട് സ്ഥിതി ചെയ്യുന്നത്.


2. മൊട്ടക്കുന്നുകൾ

ടൂറിസ്റ്റുകളുടെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണമാണ് മൊട്ടക്കുന്നുകൾ. അതിന്റെ ദൃശ്യവിസ്മയവും, ആകൃതിയും സഞ്ചാരികളെ ആകർഷിക്കുന്നു. ഇതിനുള്ളിൽ പ്രവേശിക്കാൻ ടൂറിസം വകുപ്പിന്റെ പാസ് എടുക്കേണ്ടതാണ്. ഇതിനുള്ളിൽ ബോട്ടിങ്ങും അതുപോലെ മറ്റു സാഹസിക പ്രവർത്തനങ്ങളും സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും, കുടുംബമായി വരുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സ്ഥലമാണിത്. പ്രത്യേക പാർക്കിങ് ഏരിയയും ഉണ്ട്. ഷോപ്പിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്.


3. ആത്മഹത്യാ മുനമ്പ്
സഞ്ചാരികൾക്ക് ഏറെയിഷ്ടപ്പെടുന്ന മറ്റൊരു സ്ഥലമാണ് ഇത്. പ്രകൃതി ഭംഗി നിറഞ്ഞ് നിൽക്കുന്ന മൊട്ടക്കുന്നുകൾ വഴി ഉള്ളിലേയ്ക്ക് പോയാൽ വളരെ വലിയ ഒരു വിദൂര ദൃശ്യം സാധ്യമാകുന്ന തരത്തിൽ ഒരു ആത്മഹത്യാ മുനമ്പ് നിങ്ങൾക്ക് കാണാൻ സാധിക്കും. ആർക്കും ഇഷ്ടം തോന്നുന്ന ഒരിടമാണിത്. ഇത് കൂടാതെ പാരാഗ്ലൈഡിങ് ആണിവിടുത്തെ മറ്റൊരു പ്രധാന ആകർഷണവും ആക്ടിവിറ്റിയും. ധാരാളം യുവാക്കളാണ് പാരാഗ്ലൈഡിങ്ങിനായി എല്ലാ വർഷവും ഇവിടേക്ക് വരുന്നത്.4. തങ്ങൾ പാറ.


സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് തങ്ങൾ പാറ. വലിയ പാറക്കു മുകളിൽ ഗോളാകൃതിയിലുള്ള ഒരു പാറക്കഷ്ണം ഒരു താങ്ങുമില്ലാതെ നിക്കുന്നതാണ് ഇവിടുത്തെ അത്ഭുതം. പിന്നെ ഇവിടെ ഒരിക്കലും വറ്റാത്ത ഒരു ഉറവയുണ്ട്. അതും സഞ്ചാരികളുടെ ആകർഷണം വർധിപ്പിക്കുന്നു. മുസ്ലിങ്ങളുടെ ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രവുംകൂടിയാണിത്. തങ്ങളുടെ ഖബറിടത്തോട് ചേർന്ന് മുസ്ലിങ്ങൾക്ക് പ്രാർത്ഥിക്കാനായി ഒരിടവും ഇവിടെ ഉണ്ട്.


5. കുരിശുമല


ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ കുരിശുമല. പ്രകൃതി ഭംഗി കൊണ്ടും സഞ്ചാരികളുടെ തിരക്ക് കാരണവും ഏറെ ശ്രെദ്ധിക്കപ്പെട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണിത്. ക്രിസ്ത്യാനികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഇവിടെ ഈസ്റ്ററിനു മുമ്പുള്ള കുരിശു മല കയറ്റം അനുഷ്ടിക്കാനായി ധാരാളം ആളുകൾ എത്താറുണ്ട്. മലയുടെ ഏറ്റവും മുകളിലായി ഒരു ക്രിസ്ത്യൻ ആരാധന കേന്ദ്രവും സ്ഥിതിചെയ്യുന്നു. ഉയർന്ന മല ആയത് കൊണ്ട് തന്നെ ഇതിനു മുകളിൽ നിന്നാൽ ചുറ്റിനും കാണാൻ സാധിക്കുന്ന കാഴ്ച അതിമനോഹരമാണ്.


6. മുരുകൻ മല


കുരിശുമലക്ക് നേരെ എതിർദിശയിൽ കാണാൻ സാധിക്കുന്ന ഹൈന്ദവ തീർത്ഥാടനകേന്ദ്രമാണ് മുരുകൻ മല. ധാരാളം ഹിന്ദുമത വിശ്വാസികൾ ഇവിടം സന്ദർശിക്കാറുണ്ട്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1500 അടി മുകളിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. നല്ല കാലാവസ്ഥയും കാറ്റും മുരുകൻമലയെ മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.


മുകളിൽ പറഞ്ഞ സ്ഥലങ്ങൾ കൂടാതെ tea lake boating, ജീപ്പ് സഫാരി, ട്രെക്കിങ്ങ് തുടങ്ങി ധാരാളം ടൂറിസ്റ്റ് ആക്ടിവിറ്റികളും ഇവിടെ ലഭ്യമാണ്.

എറണാകുളം - 100 km

കോട്ടയം - 65 കെഎം

മൂന്നാർ - 100 km

കുമിളി - 60 km

കട്ടപ്പന - 40 km


വാഗമണ്ണിൽ ധാരാളം ഹോംസ്റ്റേയും, റിസോർട്ടുകളും ലഭ്യമാണ്. കുടുംബമായി വന്നു താമസിക്കാൻ പറ്റിയ കോട്ടേജുകളും ലഭ്യമാണ്.

റൂമുകളും,, കോട്ടേജുകളും ബുക്ക് ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറിൽ സമീപിക്കാവുന്നതാണ്.


GREEN LAND TOURS AND TRAVELS

VAGAMON

+916238821395


--------------------------------------------------------------------------------
313 views0 comments