• NEW INDIA MEDIA

എളുപ്പത്തിൽ നേരായ വഴിയിൽ പണമുണ്ടാക്കണോ... എങ്കിൽ ഈ മൂന്ന് ബിസിനസ്സുകൾ ഏതൊക്കെയെന്നു അറിയൂ ..

Updated: Jul 28, 2021

എളുപ്പത്തിൽ പണമുണ്ടാക്കണോ എങ്കിൽ ഈ മൂന്ന് ബിസിനസ്സുകൾ നിങ്ങളെ സഹായിക്കും.





എല്ലാവരുടെയും ആഗ്രഹമാണ് പണക്കാരൻ അല്ലെങ്കിൽ ധനികൻ ആകണം എന്ന് . സമൂഹത്തിൽ മറ്റുള്ളവരെക്കാൾ ഒരുപടി മുകളിൽ നിൽക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരാണ് മലയാളികൾ . എങ്ങനെയെങ്കിലും കാശുണ്ടാക്കണം എന്ന ചിന്തയാണ് ഇന്ന് മനുഷ്യന്റെ മനസ്സിൽ. ഇത്തരം ചിന്തകൾ കാരണം നമ്മുടെ സമൂഹത്തിൽ പല വിധത്തിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടുന്നു. മോഷണം, കൊലപാതകം, കള്ളക്കടത്ത് എല്ലാം ഇതിനുദാഹരണമാണ്. സ്വത്തിനുവേണ്ടി പരസ്പരം വഴക്കുണ്ടാക്കി കൊലപാതകത്തിൽ കലാശിച്ച കഥകളും നമുക്കറിയാം.


എന്നാൽ ഇങ്ങനെയൊന്നും അല്ലാതെ നേരായ മാർഗ്ഗത്തിലൂടെയും നമ്മുക്ക് പണമുണ്ടാക്കാൻ സാധിക്കും. അതും വളരെ എളുപ്പത്തിൽ തന്നെ. നമ്മുടെ സമൂഹത്തിൽ വിജയിച്ചതും പരാജയപ്പെട്ടതുമായ ധാരാളം ബിസിനസ്സുകാരെ നമ്മുക്ക് കാണാൻ സാധിക്കും. ഇവിടെ ഞങ്ങൾ പരിചയപ്പെടുത്താൻപോകുന്നതും അത്തരത്തിൽ അനായാസേന വിജയത്തിലേക്കെത്താൻ സാധിക്കുന്ന മൂന്ന് ബിസിനസ്സുകളാണ്.


1. മറ്റുള്ളവരുടെ പണം നമ്മുടെ കയ്യിൽ എത്തിയാൽ പെട്ടെന്ന് നമ്മുക്ക് പണക്കാരനാകാൻ സാധിക്കും.


എങ്ങനെയാണ് മറ്റുള്ളവരുടെ പണം നമ്മുടെ കയ്യിൽ വളരെ പെട്ടെന്ന് എത്തിക്കാൻ കഴിയുന്നത് ?? . ഇത് എല്ലാ ബിസിനസ്സുകാർക്കും ചെയ്യാൻ സാധിക്കില്ല. ഫിനാൻസ് കമ്പനിക്ക് ഈ രീതിയിൽ കാശുണ്ടാക്കാൻ സാധിക്കും. വായ്പ കൊടുക്കുകയും നിക്ഷേപത്തിന് പലിശ കൊടുക്കുകയും ചെയ്യുന്ന കമ്പനികൾ ആണ് ഈ മേഖലയിൽ അധികവും. ചിട്ടി കമ്പനികളും മറ്റു ഫിനാൻസ് കമ്പനികളും ഇതിനുദാഹരണമാണ്. നിങ്ങളുടെ കയ്യിൽ ഇത്തരത്തിൽ വരുന്ന കാശ് നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്ത് മറ്റുള്ളവരുടെ നിക്ഷേപത്തിന് ന്യായമായ പലിശ കൊടുക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ ബിസിനസ്സിൽ വിജയിക്കാൻ സാധിക്കും.

എന്നാൽ നല്ല കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ കൂടെ നേരിടാൻ സാധ്യതയുള്ള ഒരു ബിസിനസ്സാണിത്.


2. ചിലവ് കുറഞ്ഞ അസംസ്കൃത വസ്തുക്കൾ ലഭിക്കുന്ന തരത്തിലുള്ള ബിസിനസ്സുകൾ ചെയ്താൽ വളരെയെളുപ്പത്തിൽ ലാഭമുണ്ടാക്കാൻ സാധിക്കും.


ക്വാറികൾ ഇതിനുദാഹരണമാണ്. ക്വാറികൾ നടത്തി ധനികരായ ധാരാളം ആളുകൾ നമ്മുക്ക് ചുറ്റുമുണ്ട്. ക്വാറിയിൽ നിന്ന് ലഭിക്കുന്ന കല്ല്, മണ്ണ്, മണൽ തുടങ്ങിയവ വലിയ വിലകക്കാണ് ഇവർ വിൽക്കുന്നത്. സമൂഹത്തിൽ ധാരാളം പരിമിതികൾ ഇവക്കുണ്ടെങ്കിലും ഈ ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന ലാഭം വളരെ വലുതാണ്. ഗവൺമെന്റിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ശരിയായ സ്ഥലത്തു ഈ വക ബിസിനസ്സുകൾ ചെയ്താൽ പെട്ടെന്ന് ധനികനാകാൻ സാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ലോകം നിലനിൽക്കുന്നിടത്തോളം ഇവക്കെല്ലാം ആവശ്യക്കാരും ഉണ്ടാകുമെന്നതാണ് സത്യം.



3. നമ്മുടെ ബിസിനസ്സ് ഒരു പ്രശ്നപരിഹാരത്തിന് കരണമാകുമെങ്കിൽ നമ്മുക്ക് പെട്ടെന്ന് ധനികനാകാൻ സാധിക്കും.


ഉദാഹരണത്തിന് IT കമ്പനികൾ പലതരത്തിലുള്ള സോഫ്ട്‍വെയറുകൾ ഓരോരുത്തരുടെയും ആവശ്യം അനുസരിച്ച് ഉണ്ടാക്കി കൊടുക്കുന്നത് വഴി ധാരാളം ലാഭം ഉണ്ടാക്കാറുണ്ട്. ഈ ബിസിനസ്സ് എല്ലാവര്ക്കും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ധാരാളം ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന മേഖലയാണിത്.


ആരോഗ്യമേഖലയും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താൻ സാധിക്കും. wellness products നിർമ്മിക്കുക അത് വിൽക്കുക. ഇതും ലോകം നിലനിൽക്കുന്നത് വരെ ചെയ്യാൻ സാധിക്കുന്ന ഒരു ബിസിനസ്സാണ്.


ഈ മൂന്ന് മേഖലയിലും ബിസിനസ്സ് ചെയ്താൽ തീർച്ചയായും വേഗത്തിൽ ധനികനാകാൻ സാധിക്കും. എന്നാൽ വളരെ കൃത്യമായ പദ്ധതിയും അത് ചെയ്യാൻ ഉള്ള കഴിവും തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും ഉണ്ടെങ്കിൽ തീർച്ചയായും ഒരു ബിസിനസ്സ് ചെയ്ത് നിങ്ങൾക്ക് വേഗത്തിൽ ധനികനാകാൻ സാധിക്കും.


...................................................



99 views0 comments