• NEW INDIA MEDIA

റേഷൻ കാർഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

Updated: Aug 14




റേഷൻ കാർഡ് ഇല്ലാത്തവർ നമ്മുടെ സമൂഹത്തിൽ വളരെ കുറവാണ്. ഇനി ആർക്കെങ്കിലും ഇല്ലങ്കിൽ സ്വന്തമായി ഓൺലൈൻ വഴി റേഷൻ കാർഡിന് അപേക്ഷ നൽകാവുന്നതാണ്. അതുപോലെ റേഷൻ കാർഡിൽ ആരുടെയെങ്കിലും പേര് ചേർക്കാനോ അല്ലെങ്കിൽ പേര് വെട്ടിക്കുറക്കാനോ നമ്മുക് സ്വന്തമായി നമ്മുടെ മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ ചെയ്യാവുന്നതാണ്.



എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്നും, എന്തൊക്കെ രേഖകൾ വേണം എന്നും എത്ര ദിവസം കാല താമസം ഉണ്ടാകും എന്നൊക്കെ അറിയാനായി തുടർന്ന് വായിക്കുക.


പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാൻ എന്തൊക്കെ രേഖകൾ വേണം എന്ന് ആദ്യം പരിശോധിക്കാം.


  1. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്.

  2. വരുമാന സർട്ടിഫിക്കറ്റ്

  3. കരം അടച്ച രസീത്

  4. ഗൃഹനാഥയുടെ ഫോട്ടോ

  5. ആധാർകാർഡ്

  6. ഇലെക്ട്രിസിറ്റി ബില്ല്

  7. ഗ്യാസ് കണക്ഷൻ ബില്ല്

  8. മൊബൈൽ നമ്പർ

  9. കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആധാർകാർഡ്.


മുകളിൽ പറഞ്ഞിരിക്കുന്ന രേഖകൾ എല്ലാം നമ്മുടെ മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ pdf രൂപത്തിൽ സേവ് ചെയ്ത് വെക്കുക. എല്ലാ ഡോക്യൂമെൻറ്സും 200 kb ൽ താഴെ വരുന്ന ഫയലായി സേവ് ചെയ്യുക. ഫോട്ടോ 15 kb ൽ ആക്കി സേവ് ചെയ്യുക.


civilsupplieskeralagov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അതിൽ citizen എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. തുടർന്ന് create account എന്നതിൽ ക്ലിക്ക് ചെയ്ത് യൂസർ നെയിം, പാസ്‌വേഡ് എന്നിവ സെറ്റ് ചെയുക. തുടർന്ന് എല്ലാ ഓപ്‌ഷനുകളും പൂരിപ്പിച്ച് create ക്ലിക്ക് ചെയ്യുക. നമ്മൾ കൊടുത്ത ഇമെയിൽ ഐഡിയിൽ ഒരു confirmation മെസ്സേജ് വരും. അത് ക്ലിക്ക് ചെയ്‌ത് കഴിഞ്ഞാൽ വെബ്‌സൈറ്റിൽ വന്ന് നമ്മുക്ക് ലോഗിൻ ചെയ്യാവുന്നതാണ്.


തുടർന്ന് താലൂക് തിരഞ്ഞെടുക്കുക. അതിന് ശേഷം നമ്മുടെ ആവശ്യം എന്താണോ അത് അനുസരിച്ച് ഉള്ള ഓപ്‌ഷനുകൾ തിരഞ്ഞെടുക്കുക. new ration card ക്ലിക്ക് ചെയ്യുക.


തുടർന്ന് owner from spliting card എന്നതിൽ ക്ലിക്ക് ചെയ്യുക.


എന്നിട്ട് നമ്മുടെ റേഷൻ കാർഡിന്റെ മുകളിൽ ഉള്ള ബാർ കോഡ് നമ്പർ ചേർത്ത് കൊടുക്കുക.


ശേഷം അതിൽ നിന്ന് മാറ്റേണ്ട ആളുടെ ഡീറ്റെയിൽസ് കോപ്പി ചെയ്യുക.



പിന്നീട് ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം കൊടുക്കുക.


എന്നിട്ട് save draft ക്ലിക്ക് ചെയ്യുക.


അതിനു ശേഷം മെമ്പറിനെ add ചെയുക.


എന്നിട്ട് സത്യവാങ്മൂലം നമ്മൾ തയ്യാറാക്കി upload ചെയ്യുക.


add ചെയ്യുന്ന അംഗത്തിന്റെ വിവരങ്ങൾ കൊടുക്കുക.


തുടർന്ന് next എന്ന button ക്ലിക്ക് ചെയ്യുക.


അതിൽ നമ്മുടെ കുട്ടിയുടെ അല്ലെങ്കിൽ ചേർക്കാൻ ഉദ്ദേശിക്കുന്ന ആളിന്റെ വിവരങ്ങൾ ചേർക്കുക.


birth സർട്ടിഫിക്കറ്റ് upload ചെയ്യുക.


തുടർന്ന് next click ചെയ്യുക.


അപ്പോൾ ഓപ്പൺ ആയി വരുന്ന പേജിൽ മുഴുവൻ വിവരങ്ങളും ചേർത്ത് കൊടുക്കുക. ബാങ്ക് ഡീറ്റെയിൽസ് , മൊബൈൽ നമ്പർ എല്ലാം ചേർത്ത് കൊടുക്കുക.


എല്ലാം ചേർത്തതിന് ശേഷം നമ്മുടെ സർട്ടിഫിക്കറ്റുകൾ എല്ലാം upload ചെയ്യണം.


ഫോട്ടോ upload ചെയ്യണം.


എന്നിട്ട് നമ്മുടെ അപേക്ഷയുടെ പ്രിന്റെടുത്ത് ഒപ്പ് വെച്ച് അത് upload ചെയ്യണം.


ഇത്രയും കഴിഞ്ഞാൽ നമ്മുടെ അപേക്ഷ പൂർണമായി കഴിഞ്ഞു.


ഈ വെബ്‌സൈറ്റിൽ തന്നെ നമ്മുടെ അപേക്ഷയുടെ status നമ്മുക്ക് കാണാൻ സാധിക്കും. അതിനനുസരിച്ച് താലൂക് ഓഫിസിൽ ചെന്ന് റേഷൻ കാർഡ് വാങ്ങുക.


www.civilsupplieskerala.gov.in


പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ ഫോറം , റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തനുള്ള അപേക്ഷ ഫോറം , സത്യവാങ്മൂലം എന്നിവയുടെ മാതൃകകൾ..























104 views0 comments