• NEW INDIA MEDIA

ബിസിനസ്സ് തുടങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?

Updated: Jul 28

ഒരു ബിസിനസ് എന്നുള്ളത് മിക്കവാറും എല്ലാവരുടെയും ഒരു സ്വപ്നമാണ്. ദീർഘകാലം ഏതെങ്കിലും ഒരു കമ്പനിയിലോ ഒരു വ്യക്തിയുടെ കീഴിലോ ജോലി ചെയ്ത് മടുത്തവർ ആയിരിക്കും ഭൂരിപക്ഷം ആൾക്കാരും. സ്വന്തമായി ബിസിനസ് ചെയ്യണം എന്ന് ആഗ്രഹിച്ച് അതിനു വേണ്ടി മൂലധനം സ്വരൂപിച്ച് ധാരാളം ആളുകൾ ബിസിനസ് ആരംഭിക്കുന്നു. പ്രധാനമായും പ്രവാസികൾ തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും വിദേശ രാജ്യങ്ങളിൽ ചിലവഴിച്ച് നാട്ടിൽ വന്നു എന്തെങ്കിലും ഒരു ബിസിനസ്സ് ചെയ്യണം എന്ന ആഗ്രഹം ഉള്ളവരാണ് കൂടുതൽ മലയാളികളും. എന്നാൽ നമ്മുടെ സമൂഹത്തിൽ ബിസിനസ്സ് ചെയ്ത് കോടീശ്വരന്മാർ ആയവരും കടക്കാരായവരും ഉണ്ട്. വ്യക്തമായ ഐഡിയാ ഇല്ലാതെ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഇത് വായിക്കുക.







ആദ്യമായി നിങ്ങൾ ബിസിനസിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കാൻ തയ്യാറാണെങ്കിൽ മാത്രം ഇത് തുടങ്ങുക. ഒരു ജോലി ചെയ്യുന്ന സമയം പോലെയല്ല ഒരു ബിസിനസ്സ് ആരംഭിച്ചാൽ നാം പ്രവർത്തിക്കേണ്ടത്. ആ ബിസിനസിന് വേണ്ടി കൂടുതൽ സമയം ചിലവഴിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ഉള്ളവർ മാത്രം ബിസിനസ്സ് ആരംഭിക്കുക.


നമ്മൾ ചെയ്യാൻ പോകുന്ന ബിസിനസിനെക്കുറിച്ച് വളരെ വ്യക്തമായ ഒരു ഐഡിയാ ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഏത് മേഖലയിലാണ് കൂടുതൽ പരിചയസമ്പത്ത് ഉള്ളത് ആ മേഖല തിരഞ്ഞെടുക്കുക. അതല്ലാതെ മറ്റുള്ളവർ പറയുന്നത് കെട്ടും ചെയ്യുന്നത് കണ്ടും നിങ്ങൾ ഒരിക്കലും ഒരു ബിസിനസ് ആരംഭിക്കാൻ പാടില്ല. ബിസിനസിന്റെ വ്യക്തമായ പ്ലാനും ബഡ്ജറ്റും നിങ്ങൾ അറിഞ്ഞിരിക്കണം.


ഒരു ബിസിനസ് ആരംഭിക്കണമെങ്കിൽ എന്തൊക്കെ രേഖകൾ നമ്മുക്ക് വേണം എന്നും അതെല്ലാം എങ്ങനെ എടുക്കണം എന്നും എന്നതിനെ കുറിച്ചും ഒരു ധാരണ ഉണ്ടായിരിക്കണം.


ബിസിനസ് തുടങ്ങാൻ എത്രമാത്രം മൂലധനം ആവശ്യമായിവരും അതെങ്ങനെ നമ്മൾ വിനിയോഗിക്കണം.. അസംസ്കൃതവസ്തുക്കൾ വാങ്ങാൻ , പരസ്യം ചെയ്യാൻ , സെയിൽസിനു എത്ര എന്നിങ്ങനെ ഓരോന്നിനും എത്രമാത്രം തുക ചെലവഴിക്കണം എന്നതിനെ കുറിച്ച് വ്യകതമായ പ്ലാൻ നിങ്ങൾക്കുണ്ടായിരിക്കണം. വളരെ കൃത്യമായ ഒരു ബഡ്ജറ്റ് തയ്യാറാക്കിയില്ലങ്കിൽ ബിസിനസ്സിൽ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതൽ ആയിരിക്കും.






നിങ്ങളുടെ ബിസിനസ് ഏത് മേഖലയും ആയി ബന്ധപ്പെട്ടതാണെന്നും അതെങ്ങനെ കൂടുതൽ ആളുകളിലേക്ക് പരസ്യം ചെയ്യണമെന്നും നിങ്ങളറിഞ്ഞിരിക്കണം. നല്ല രീതിയിൽ പരസ്യം ചെയ്തില്ലെങ്കിൽ നിങ്ങളുടെ പ്രോഡക്റ്റ് വിൽക്കാൻ ആകാതെ ബിസിനസ് പരാജയപ്പെടാൻ സാധ്യതയുണ്ട്. അതിനായി ഓൺലൈൻ മാർക്കറ്റിങ്ങും ഓഫ്‌ലൈൻ മാർക്കറ്റിങ്ങും വളരെ വ്യക്തമായി നിങ്ങൾ പഠിച്ചിരിക്കണം. ഏതൊക്കെ രീതിയിൽ നമ്മുടെ പ്രോഡക്റ്റ് ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ സാധിക്കും എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അതിന് എത്രമാത്രം ചിലവ് വരും എന്നും നിങ്ങൾ പ്ലാൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.











നിങ്ങൾ ബിസിനസ് തുടങ്ങുമ്പോൾ ശ്രെദ്ധികേണ്ട മറ്റൊരു കാര്യമാണ് സ്റ്റാഫിങ് അല്ലെങ്കിൽ ജോലിക്കാരെ തിരഞ്ഞെടുക്കുക എന്നത്. നല്ല ജോലിക്കാരെ തിരഞ്ഞെടുത്തില്ലങ്കിൽ ബിസിനസ്സിൽ നഷ്ടങ്ങൾ സംഭവിച്ചേക്കാം. നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട മേഖലയിൽ പരിചയസമ്പത്തും അറിവും ഉള്ള വ്യക്തികളെ ആയിരിക്കണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. നിങ്ങൾക്ക് അതിനുള്ള കഴിവ് ഇല്ലങ്കിൽ അതിൽ പരിചയം ഉള്ളവരെ ഉപയോഗിച്ച് ഇന്റർവ്യൂ നടത്തുകയാണ് ചെയ്യേണ്ടത്. ഒരു ബിസിനസ് വിജയിക്കണമെങ്കിൽ അതിന്റെ അകത്ത് ജോലി ചെയ്യുന്ന വ്യക്തികളെ കൂടി ആശ്രയിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ വളരെ വ്യക്തമായി കാര്യങ്ങൾ എല്ലാം നോക്കി നിങ്ങൾക് നല്ലത് എന്ന് തോന്നുന്നവരെ അല്ലെങ്കിൽ ബിസിനസിന് യോജിക്കുന്നവരെ മാത്രം തിരഞ്ഞെടുക്കുക,.


നിങ്ങൾ ഒരു ബിസിനസ് ആരംഭിക്കുമ്പോൾ ആദ്യഘട്ടത്തിൽ ധാരാളം പണം ആവശ്യമായി വരും. പല സാധനങ്ങൾ വാങ്ങേണ്ടി വരും. ഈ സാഹചര്യത്തിൽ നിങ്ങളുടെ കയ്യിലുള്ള തുക വളരെ സൂക്ഷിച്ച് ഉപയോഗിക്കുക. ആവശ്യം ഉള്ളത് മാത്രം വാങ്ങുക. അനാവശ്യമായി പണം ചിലവാക്കാതിരിക്കാൻ പ്രത്യേകം ശ്രെദ്ധിക്കുക.


നിങ്ങളുടെ ബിസിനസിൽ പങ്കാളികൾ ഉണ്ടെങ്കിൽ

എല്ലാകാര്യങ്ങളും ആദ്യം തന്നെ എഗ്രിമെൻറ് ചെയ്യുന്നത് നന്നയിരിക്കും. കാരണം പിന്നീട് ഒരു പ്രശനം വരാതിരിക്കാൻ ഇത് നിങ്ങൾക്കുപകാരപ്പെടും.


നിങ്ങൾ ഒരിക്കലും നിങ്ങളുടെ ബിസിനസിന്റെ എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ ഇല്ലാത്ത അവസരത്തിൽ ആ ബിസിനസ് സുഗമമായി നടക്കാതെ നിന്ന് പൊകാൻ കാരണമാകും. ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ശ്രെദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. മറ്റുള്ള കാര്യങ്ങൾ പല വ്യക്തികൾക്ക് ഏൽപ്പിച്ച് ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യം. അങ്ങനെ ചെയ്താൽ മാത്രമേ നമ്മുടെ ബിസിനസ് അടുത്ത ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയുള്ളു. നമ്മൾ തന്നെ എല്ലാ കാര്യങ്ങളും ചെയ്താൽ അത് ഒരു സ്വയം തൊഴിൽ ആയി മാറും. ഈ കാര്യം എല്ലാവരും ശ്രദ്ധിക്കണം.

















.......................



43 views0 comments