• NEW INDIA MEDIA

സുകന്യ സമൃദ്ധി യോജന - അറിയേണ്ടതെല്ലാം

Updated: Jul 28




സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വിവാഹ ചെലവുകൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച ഒരു പ്രധാനപ്പെട്ട പദ്ധതിയാണ് ഇത്. ബേഠി ബച്ചാവോ ബേഠി പഠാവോ എന്നതിന്റെ കീഴിൽ 2015 ജനുവരി 22 നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി ആരംഭിച്ചത്.


ഇതൊരു നിക്ഷേപ പദ്ധതിയാണ് . 10 വയസ്സിന് താഴെ പ്രായം ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഈ പദ്ധതിയിൽ പണം നിക്ഷേപിക്കാവുന്നതാണ്. ഇത് ഒരു കേന്ദ്ര ഗവണ്മെന്റ് പദ്ധതി ആയത്കൊണ്ട് തന്നെ യാതൊരു വിധത്തിലും ഉള്ള ആശങ്കകളോ പേടിയോ വേണ്ട. ഇതിൽ നിന്നും ലഭിക്കുന്ന തുക കുട്ടികളുടെ ഉന്നത വിദ്യാഭാസത്തിനും വിവാഹ ചിലവിനും ഉപയോഗിക്കാം.


ഒരു വര്‍ഷം ഒന്നരലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുകയുള്ളു. നിക്ഷേപിക്കുന്ന തുകക്ക് യാതൊരുവിധത്തിലുള്ള നികുതിയും ഗവൺമെന്റ് ഈടാക്കുന്നില്ല.


10 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഇതിൽ ചേരാൻ സാധിക്കുക. കുട്ടി ഇന്ത്യൻ പൗര ആയിരിക്കണം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു പെൺകുട്ടികൾക്ക് വരെയേ ഈ പദ്ധതിയിൽ ചേരാൻ സാധിക്കു. ഒരു കുട്ടിക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കു. എന്നാൽ ഇരട്ട പെൺകുട്ടികളുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ല. അവർക്ക് അവർക്ക് രണ്ടു അക്കൗണ്ട് എടുക്കാൻ സാധിക്കും.


ഈ അക്കൗണ്ട് നമ്മുക്ക് പോസ്റ്റ് ഓഫിസ്, ദേശീയ ബാങ്കുകൾ, തിരഞ്ഞെടുത്തിരിക്കുന്ന മാറ്റ് സ്വകാര്യ ബാങ്കുകൾ തുടങ്ങിയവയിൽ നിന്ന് തുടങ്ങാൻ സാധിക്കും. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും, പിതാവിന്റെയോ മാതാവിന്റെയോ അധാർകാർഡും വേണം. kyc documents , ഫോട്ടോ എന്നിവ കൂടെ അക്കൗണ്ട് തുടങ്ങാൻ ആവശ്യമായി വരും. നിങ്ങൾ തുടങ്ങിയ അക്കൗണ്ട് ഏത് സ്ഥലത്തേക്ക് വേണമെങ്കിലും മാറ്റാവുന്നതാണ് . ബാങ്കിൽ നിന്ന് ബാങ്കിലേക്കും, പോസ്റ്റ് ഓഫിസിൽ നിന്ന് ബാങ്കിലേക്കും അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാം.


അതുപോലെ ഈ അക്കൗണ്ടിൽ പണം നിക്ഷേപിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്. കുട്ടിക്ക് 18 വയസ്സ് വരെ മാതാപിതാക്കൾ തന്നെ ആയിരിക്കും ഈ അക്കൗണ്ട് നിയന്ത്രിക്കുന്നത്. അതിന് ശേഷം കുട്ടികൾക്ക് തന്നെ ഇതിൽ നിക്ഷേപിക്കാവുന്നതാണ്.


അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 250 രൂപയും. ഏറ്റവും കൂടിയത് ഒന്നര ലക്ഷം രൂപ വരെയും ഒരു വര്‍ഷം നിക്ഷേപിക്കാം. ഈ അക്കൗണ്ടിൽ നമ്മുക്ക് പണം നൽകിയോ , ചെക്ക് , DD അല്ലെങ്കിൽ ഓൺലൈൻ വഴിയോ ഇതിൽ പണം നിക്ഷേപിക്കാവുന്നതാണ്.


ഈ അക്കൗണ്ടിന്റെ കാലാവധി അക്കൗണ്ട് തുടങ്ങിയത് മുതൽ 21 വര്‍ഷം വരെയാണ്. ഇതിൽ ഉള്ള പലിശ നിരക്ക് വർഷവും മാറി മാറിയാണ് വരുന്നത്. ഇപ്പോൾ ഇതിന്റെ പലിശ എന്നത് 7.6 % ആണ്. എല്ലാ വർഷവും മാർച്ച് 31 ന് ശേഷമാണ് പലിശ അക്കൗണ്ടിൽ എത്തുന്നത്.


ഈ അക്കൗണ്ട് തുടങ്ങിയ വ്യക്തി പെട്ടെന്ന് എതെങ്കിലും വിധത്തിൽ മരണപ്പെട്ടാൽ ഈ അക്കൗണ്ട് നമ്മുക്ക് ക്ലോസ് ചെയ്യാൻ സാധിക്കുന്നതാണ് . അതിന് നമ്മൾ മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് കൊടുക്കണം.

ഈ അക്കൗണ്ടിൽ ഉള്ള തുക 50 % 18 വയസ്സിനു ശേഷം കുട്ടിയുടെ വിത്ദ്യഭ്യാസ ആവശ്യത്തിനു പിൻ വലിക്കം. അതിന് ഫീസിൻ്റെ ബിൽ തെളിവായി ഹാജരാക്കണം.


ബക്കി ഉള്ള തുക 21 വയസ് ആയ ശേഷം കുട്ടിക്ക്

തന്നെ പിൻ വലിക്കാവുന്നതാണു.


ഈ വിവരം എല്ലവരിലേക്കും എത്തിക്കുക. എല്ലവർക്കും പ്രയോജനപ്പെടട്ടെ.

......................

242 views0 comments