• NEW INDIA MEDIA

ആമസോണിൽ എങ്ങനെ ഉത്പന്നങ്ങൾ വിൽക്കാം ??

ആമസോൺ എന്ന ഷോപ്പിംഗ് സൈറ്റ് എല്ലാവര്ക്കും പരിചിതമാണ്. എല്ലാവരും ഇതിൽ നിന്നും സാധനങ്ങൾ വാങ്ങാറുണ്ട്. എന്നാൽ ആമസോണിൽ സാധനങ്ങൾ വിൽക്കാൻ നിങ്ങൾക്കും സാധിക്കുമെന്ന് അറിയാമോ ?? അതെങ്ങനെ എന്നറിയാൻ തുടർന്ന് വായിക്കൂ ...






എങ്ങനെ വിൽക്കാം എന്നറിയും മുമ്പ് ആമസോണിൽ പ്രോഡക്ട് വിൽക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് ആദ്യം നോക്കാം .....


  1. നമ്മുക്ക് കച്ചവടം ചെയ്യാൻ ഒരു കടയുടെ ആവശ്യം ഇല്ല. അതിനാൽ തന്നെ വാടകയും മറ്റു ചിലവുകളും ഒഴിവാകും. കിട്ടുന്ന മുഴുവൻ തുകയും ലാഭം.

  2. എത്ര ചെറിയ സാധനങ്ങളും വിൽക്കാൻ സാധിക്കും.

  3. നമ്മൾ പരസ്യം ചെയ്യേണ്ട കാര്യം ഇല്ല. ആമസോൺ തന്നെ എല്ലാ കാര്യങ്ങളും നോക്കിക്കൊള്ളും.

  4. ഇത് വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാൻ കഴിയുന്ന തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ് ആണ് .

ഇനി എങ്ങനെ സാധനങ്ങൾ വിൽക്കാം എന്ന് നോക്കാം ........


  1. ആമസോണിൽ ഒരു സെല്ലർ അക്കൗങ് തുടങ്ങണം.

ഇതിനായി amazon seller.com അല്ലെങ്കിൽ amazon seller app ഉപയോഗിക്കാം


ആമസോൺ സെല്ലെർ അക്കൗണ്ട് തുടങ്ങാൻ വേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.


  • GST നമ്പർ.

  • ഫോൺ നമ്പർ .

  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.

  • ഇമെയിൽ ഐഡി

  • പാൻ കാർഡ്

നികുതി സംബന്ധിച്ച കാര്യങ്ങൾക്ക് വേണ്ടി ആണ് GST നമ്പർ. ഈ നമ്പർ ഉണ്ടെങ്കിൽ മാത്രമേ ആമസോൺ സെല്ലർ അക്കൗണ്ട് തുറക്കാൻ സാധിക്കു. ഓൺലൈൻ വഴി ഇതെടുക്കാൻ സാധിക്കുന്നതാണ്.


നമ്മുടെ ഒരു വസ്തു ആമസോൺ വഴി വിൽക്കുമ്പോൾ ആമസോണിനു ഒരു നിശ്ചിത തുക കൊടുക്കേണ്ടി വരും. അത് വിൽക്കുന്ന വസ്തുവിനനുസരിച് വ്യത്യാസപ്പെട്ടിരിക്കുന്നു.

അതിന്റെ കൃത്യമായ കണക്ക് വിവരങ്ങൾ ആമസോൺ സെല്ലർ അക്കൗണ്ടിൽ ലഭ്യമാണ്.


അതേപോലെ ഷിപ്പിംഗ് ചാർജും നമ്മൾ കൊടുക്കേണ്ടി വരും. സ്ഥലത്തിന്റെ ദൂരവും പ്രൊഡക്ടിന്റെ തൂക്കവും അനുസരിച്ചാണ് അത് നിശ്ചയിക്കുന്നത്.


ഇനി അറിയേണ്ടത് പാക്കിങ്ങിനെക്കുറിച്ചാണ്. പ്രധാനമായും 3 തരത്തിലാണ് പാക്കിങ് ഉള്ളത് .


1. amazon poly bag

2. amazon box

3. black tape.


ഇവ മൂന്നും ഉപയോഗിച്ച് നമ്മുക്ക് പാക്കിങ് ചെയ്യാൻ സാധിക്കും. ഇതെല്ലം നമ്മുക്ക് ആമസോണിൽ നിന്ന് തന്നെ വാങ്ങാനും സാധിക്കും.


ഇനി അടുത്തത് ഈ പാക്ക് ചെയ്ത പ്രോഡക്ട് കസ്റ്റമേഴ്‌സിന്റെ കയ്യിൽ എങ്ങനെ എത്തിക്കാം എന്നതാണ്.


അഥവാ പ്രൊഡക്ടിന്റെ ഷിപ്പിംഗ് എങ്ങനെ ആണെന്ന്.

3 തരത്തിലാണ് ഷിപ്പിംഗ്.


  1. fulfilled by amazon

  2. easy shop

  3. self ship.


fulfilled by amazon എന്ന് വെച്ചാൽ നമ്മൾ നമ്മുടെ പ്രോഡക്ട് നമ്മുടെ അടുത്തുള്ള ആമസോണിന്റെ store house ൽ കൊണ്ട് കൊടുക്കണം.

പിന്നെ അവരാണ് അതിന്റെ പാക്കിങ്ങും ഷിപ്പിംഗും ചെയ്യുന്നത്.


self ship എന്ന് വെച്ചാൽ നമ്മൾ തന്നെ നേരിട്ടാണ് കസ്റ്റമറിന് പ്രോഡക്ട് അയച്ചു കൊടുക്കേണ്ടത്.

ആമസോണിനു യാതൊരു ചാർജും ഇതിനായി കൊടുക്കേണ്ടി വരില്ല. ഇത് പൂർണമായും നമ്മൾ തന്നെയാണ് ചെയ്യേണ്ടത്.

easy ship എന്ന് പറഞ്ഞാൽ ആമസോണിന്റെ ഒരു പ്രതിനിധി നമ്മുടെ സ്ഥലത്തു വന്ന് പ്രോഡക്ട് ശേഖരിച്ച് കസ്റ്റമറിന് നേരിട്ട് കൊണ്ടുക്കൊടുക്കും. ഈ രീതി ടൗൺ ഏരിയയിൽ മാത്രമാണ് ഇപ്പോൾ ഉള്ളത്.


നമ്മുടെ പ്രോഡക്ട് വിറ്റ് കൃത്യം 7 ദിവസത്തിനുള്ളിൽ നമ്മുടെ തുക നമ്മുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആകും .


ഇനി നിങ്ങൾക്കും വളരെ എളുപ്പത്തിൽ നിങ്ങളുടെ പ്രോഡക്ട് വിൽക്കാം.

135 views0 comments