• NEW INDIA MEDIA

പോക്ക് വരവ് എന്നാൽ എന്ത് ? എങ്ങനെ ?

പോക്ക് വരവിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് എങ്ങനെ നമുക്കറിയാൻ പറ്റും ??





സാധാരണയായി പോക്ക് വരവ് ചെയ്യാത്ത സ്ഥലത്തിന് ലോൺ ലഭിക്കില്ല. അത് മറിച്ച് വിൽക്കാൻ പറ്റില്ല, കെട്ടിട നിർമ്മാണ അനുമതി കിട്ടില്ല, എന്തിനു വൈദുതി ബന്ധം എടുക്കാൻ പോലും സാധിക്കില്ല.

അപ്പോൾ എന്താണ് പോക്ക് വരവ് എന്ന് നോക്കാം.


ഒരു സ്ഥലം ഒരു വ്യക്തിയുടെ കയ്യിൽ നിന്നും വേറൊരു വ്യക്തി വാങ്ങിച്ചു എന്ന് ഗവണ്മെന്റിനെ ബോധ്യപ്പെടുത്തി വാങ്ങിച്ച വ്യക്തിയുടെ പേരിൽ കരം അടക്കുന്ന പ്രക്രീയ ആണ് പോക്ക് വരവ് .


ആധാരം ചെയ്യുന്നത് രജിസ്ട്രാർ ഓഫീസിലും, പോക്ക് വരവ് നടത്തുന്നത് വില്ലേജ് ഓഫീസിലും ആണ് .

കരം സ്വന്തം പേരിൽ അടച്ചു കഴിയുമ്പോൾ ആണ് പോക്ക് വരവ് പൂർത്തിയാകുന്നത് .


പോക്ക് വരവിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് എങ്ങനെ നമുക്കറിയാൻ പറ്റും ??


1. കരം അടച്ച രസീതിലെ തണ്ടപ്പേർ നമ്പർ 5637 അല്ലെങ്കിൽ 336 എന്ന രീതിയിൽ ആണെങ്കിൽ അത് കുഴപ്പമില്ലാതെ പോക്ക് വരവ് ചെയ്യാൻ കഴിയും . മറിച്ച് 5637 / 12 അല്ലെങ്കിൽ 336 / 11 എന്ന രീതിയിൽ ബാർ ഇട്ടിട്ട് ആണെങ്കിൽ പോക്ക് വരവ് പ്രശ്‍നം ഉണ്ടെന്ന് മനസ്സിലാക്കാം .


2. കരം അടച്ച രസീതിലെ വിശദംശങ്ങൾ എന്ന ഭാഗത്തിലെ പേരും കരം അടച്ച വ്യകതിയുടെ പേരും ഒന്നുതന്നെ ആയിരിക്കണം .



3. തണ്ടപ്പേര് അല്ലെങ്കിൽ ROR പരിശോധിക്കുക .


4. തണ്ടപ്പേരിലെ വ്യക്തിയുടെ പേരും , കരം അടച്ച വ്യക്തിയുടെ പേരും , ആധാരത്തിലെ പേരും ഒന്നാണെങ്കിൽ ആ സ്ഥലം പൂർണമായും പോക്ക് വരവ് ചെയ്തു എന്ന് നമ്മുക്ക് മനസ്സിലാക്കാൻ കഴിയും . ആ സ്ഥലം നമ്മുക്ക് ധൈര്യമായി വാങ്ങാവുന്നതാണ് . രജിസ്റ്റർ ചെയ്ത ആധാരം റവന്യു വകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിൽ മാറ്റം വരുത്തുന്നതിനാണ് പോക്ക് വരവ് അഥവാ പേരിൽ കൂട്ടാൻ എന്ന് പറയുന്നത് .

145 views0 comments