• NEW INDIA MEDIA

മൂന്നാർ - തേയിലത്തോട്ടങ്ങളുടെയും പ്രകൃതിഭംഗിയുടെയും രാജകുമാരൻ .

Updated: Aug 23, 2021ലോക ടൂറിസം ഭൂപടത്തില്‍ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ ഇവിടം സന്ദര്‍ശിക്കാത്ത മലയാളികളും വളരെ കുറവാണ്‌. പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥാ പ്രത്യേകത കൊണ്ടും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണിത്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും നിന്നുള്ള സഞ്ചാരികള്‍ ഓരോ വര്‍ഷവും മൂന്നാറിലേക്ക് കടന്ന് വരാറുണ്ട്. ഇവിടുത്തെ തേയിലത്തോട്ടം നിറഞ്ഞ മലനിരകള്‍ക്കിടയിലൂടെ ഉള്ള യാത്ര എല്ലാവര്‍ക്കും സന്തോഷം തരുന്ന കാര്യമാണ്. മൂന്നാറിലെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നാൽ അത് അവിടുത്തെ കാലാവസ്ഥ തന്നെ ആണ്‌. എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിധത്തിലുള്ള തണുപ്പുള്ള കാലാവസ്ഥയാണ് അവിടുത്തെത്. തണുപ്പ് കൂടുന്ന സമയത്ത് മൈനസ് ഡിഗ്രി വരെ ആകാറുണ്ട്. ഇതിൻ്റെ ഫലമായി ഇവിടെ മഞ്ഞ് വീഴ്ചയും ഉണ്ടാകാറുണ്ട്. മൂന്നിലേക്ക് പോകാൻ നമ്മുക്ക് റോഡു മാര്‍ഗം മാത്രമാണുള്ളത്. പൊതു - സ്വകാര്യ ബസ് സൗകര്യം ലഭ്യമാണ്. കൂടാതെ യാത്രികര്‍ക്കു താരങ്ങളുടെ സ്വന്തം വാഹനത്തിലും എത്തിച്ചേരാന്‍ സാധിക്കും. സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ എല്ലാം നിർത്തി കാഴ്ചകള്‍ ആസ്വദിച്ചു പോകാൻ സാധിക്കും.എറണാകുളം - 125 km കോട്ടയം - 140km കുമളി - 86km കുമരകം - 150km ആലപ്പുഴ - 168km പത്തനംതിട്ട - 183km ത്രിശൂർ - 153km തൊടുപുഴ - 84km വാഗമണ്‍ - 98km മൂന്നാറിലെ ടൗണിലേക്കാണ് നമ്മൾ യാത്ര ചെയത് എത്തുന്ന ആദ്യത്തെ സ്ഥലം. എന്നാൽ വരുന്ന വഴിക്ക് ധാരാളം വെള്ളച്ചാട്ടങ്ങളും തോട്ടങ്ങളും നിരവധി വ്യൂ പോയന്റുകളും നമ്മുക്ക് കാണാന്‍ സാധിക്കും. ഒരു ചെറിയ പട്ടണം ആയതുകൊണ്ട് മുന്നാര്‍ ടൗണിന് ഉള്ളില്‍ പാക്കിങ് സൗകര്യം കുറവാണ്‌. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് കാണാന്‍ ഉള്ള സ്ഥലങ്ങൾ ഏതൊക്കെ എന്ന് നോക്കാം. 1. ഇരവിക്കുളം നാഷണൽ പാർക്ക് കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്കാണ് ഇരവിക്കുളം നാഷണൽ പാർക്ക്. 1975 ല്‍ ആണ്‌ ഇതിനെ ഒരു ദേശിയ ഉദ്യാനം ആയി പ്രഖ്യാപിച്ചത്. ഇന്ന്‌ സഞ്ചാരികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമാണിത്. ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളെ കാണാന്‍ സാധിക്കും. ഈ വരയാടുകളുടെ സംരക്ഷണ ഉദ്ദേശത്തോടെയാണ് ഈ പാര്‍ക്ക് ഒരു ദേശിയോദ്ധ്യാനമായ് ഉയർത്തിയത്. വരയാടുകള്‍ കൂടാതെ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലകുറഞ്ഞി ഉള്ളതും ഇവിടെയാണ്. ഇതിൻ്റെ ഉള്ളിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഇല്ല. ദേശിയോദ്ധ്യാനത്തിന്റെ പ്രത്യേക വാഹനത്തില്‍ ആണ് സഞ്ചാരികളെ ഇതിനകം ചുറ്റി കാണിക്കുന്നത്. ഇതിന് നിശ്ചിത തുകയും ഈടാക്കുന്നുണ്ട്.. പ്രവേശന സമയം : 8am to 4pm ഫീസ് : (ഇന്ത്യന്‍ രുപ) പ്രായപൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്കു - 200rs പ്രായപൂര്‍ത്തി ആകാത്ത ഇന്ത്യക്കാര്‍ക്കു - 150 വിദേശികള്‍ക്ക് - 500 സാധാരണ ക്യാമറ ഉപയോഗിക്കാൻ - 50 വീഡിയോ ക്യാമറ ഉപയോഗിക്കാൻ - 350 2. ആന സഫാരി പാര്‍ക്ക്. മൂന്നാറില്‍ നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള റൂട്ടില്‍ സഞ്ചരിച്ചാൽ ഏകദേശം 6 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണിത്. 500 രൂപയാണ് ഇവിടെ ആന സഫാരിക്ക് വാങ്ങുന്ന തുക. ആനയുടെ കൂടെ ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ട്.

3. മാട്ടുപ്പെട്ടി ഡാം സഞ്ചാരികള്‍ ഏറെ എത്തുന്ന ഒരു പ്രദേശമാണിത്. മൂന്നാറില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സഞ്ചാരികള്‍ക്ക് ഇവിടെ ബോട്ടിങ്ങ് സൗകര്യവും ഷോപ്പിങ് സൗകര്യവും എല്ലാം ഉണ്ട്. 4. എക്കോ പോയിന്റ്. മാട്ടുപ്പെട്ടി ഡാം കഴിഞ്ഞ്‌ അതേ റൂട്ടില്‍ ഒരു 7 km കൂടെ മുന്നോട്ടു പോയാൽ നമ്മുക്ക് ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. 10 രൂപയാണ് ഇവിടുത്തെ പ്രവേശന ഫീസ്. ഇവിടെ നമ്മൾ ഉച്ചത്തില്‍ വിളിച്ച് പറയുന്ന കാര്യങ്ങൾ എതിര്‍ ദിശയില്‍ നിന്ന് തിരികെ വിളിച്ച് പറയുന്നത് പോലെ നമ്മുക്ക് കേൾക്കാൻ സാധിക്കും. 5. കുണ്ടല ഡാം. എക്കോ പോയിന്റില്‍ നിന്ന് 2km സഞ്ചരിച്ചല്‍ നമ്മുക്ക് ഇവിടെ എത്തിച്ചേരാം. ഇവിടെ വീഡിയോ എടുക്കാൻ സഞ്ചാരികള്‍ക്ക് അനുവാദമില്ല.. 6. ടോപ്പ് സ്റ്റേഷന്‍ മൂന്നാറില്‍ ടൗണില്‍ നിന്ന് എകദേശം 35km സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. സമുദ്ര നിരപ്പിൽ നിന്നും 1700 മീറ്റര്‍ ഉയരത്തില്‍ ആണ്‌ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മൂന്നാര്‍ കൊടൈക്കനാൽ റൂട്ടിലാണിത്. ഇവിടെ നിന്നാൽ താഴ്‌വര മുഴുവന്‍ മഞ്ഞു വിരിച്ച് കിടക്കുന്ന കാഴ്‌ച കാണാന്‍ സാധിക്കും. യുവാക്കള്‍ക്ക് ഏറെ ആകര്‍ഷകമായ ഒരു സ്ഥലമാണിത്. ഇവിടെ ടെന്റ് സൗകര്യങ്ങള്‍ ലഭ്യമാണ്‌. 7. മറയൂര്‍ മൂന്നാർ ടൗണില്‍ നിന്ന് 40 km ദൂരമുണ്ട് ഇവിടേക്ക് എത്തി ചേരാന്‍. ചന്ദന മര കാടും, കരിമ്പ് തന്ത്രങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങൾ. മറയൂരിലെ ശര്‍ക്കര ഏറെ പ്രശസ്തമാണ്. ഇവിടെ ചെന്നാല്‍ ശര്‍ക്കര ഉണ്ടാക്കുന്ന രീതികള്‍ നമ്മുക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിക്കും. കാട്ടുപോത്ത്, ആന, മാൻ തുടങ്ങിയ വന്യജീവികളെയും ഇവിടേക്കുള്ള യാത്രയില്‍ കാണാന്‍ സാധിച്ചേക്കും. 8. കാന്തല്ലൂർ സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കാന്തല്ലൂർ. പ്രകൃതി സ്നേഹികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഗ്രാമപ്രദേശമാണിത്. ഇതിനെ ചുറ്റി ആനമുടിചോല ഉദ്യാനം ആണ്‌ സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളെ നമ്മുക്ക് ഇവിടെ കാണാം. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിയാണ് ഇവിടെ പ്രധാനം. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് പഴങ്ങളും പച്ചക്കറികളും നേരിട്ട് കര്‍ഷകരില്‍ നിന്നും വാങ്ങാനും സാധിക്കും. ........390 views0 comments