• NEW INDIA MEDIA

മുദ്രാ ലോൺ - ഈടില്ലാത്ത ലോൺ. അറിയേണ്ടതെല്ലാം




എല്ലാവരും കേട്ടിട്ടുള്ള ഒരു ലോൺ ആണ് മുദ്രാ ലോൺ. എന്നാൽ എന്താണ് മുദ്രാ ലോൺ എന്നോ എങ്ങനെയാണ് ഇതിനു അപേക്ഷ നൽകുന്നതെന്നോ പലർക്കും അറിയില്ല. പുതിയതായി ബിസിനസ് ആരംഭിക്കുന്ന ആർക്ക് വേണമെങ്കിലും ഈ ഒരു ലോണിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. ഇതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.


2015 ഏപ്രിൽ 8 നു കേന്ദ്ര സർക്കാർ ആണ് മുദ്രായോജന എന്ന ഒരു ലോൺ പദ്ധതി കൊണ്ട് വന്നത്. പുതുതായി തുടങ്ങാൻ പോകുന്ന ബിസിനസിനും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബിസിനസിനും ധന സഹായത്തിനായി ഈ ലോണിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. തികച്ചും യാതൊരു ഈടും നൽകാതെ തന്നെ നമ്മുക്ക് ഈ ലോൺ കിട്ടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൂക്ഷ്മ , ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കാർഷിക മേഖല ഒഴികെ മറ്റേത് മേഖലയിൽ ഉള്ളവർക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്. പ്രധാനമായും ഈ ലോൺ സ്‌കീം അനുസരിച്ച് 3 പദ്ധതിയാണുള്ളത്.


  1. ശിശു

  2. കിഷോർ

  3. തരുൺ

മുദ്രാ ലോണിൽ ശിശു എന്ന വിഭാഗം വളരെ ചെറിയ തോതിൽ ബിസിനസ് ചെയ്യുന്നവർക്കുള്ളതാണ് ( കൈ തൊഴിൽ) 50000 രൂപ വരെയാണ് ഇത് പ്രകാരം ലോൺ ലഭിക്കുക.


50000 നു മുകളിൽ 5 ലക്ഷം വരെ വായ്പ ലഭിക്കുന്ന വിഭാഗമാണ് കിഷോർ. 5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള പദ്ധതിയാണ് തരുൺ. വരും കാലഘട്ടത്തിൽ തുക വർധനവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇപ്പോൾ പരമാവധി 10 ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുക.


ഈ ഒരു പദ്ധതി ധാരാളം പേർക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. ഏകദേശം 3 കോടി ആളുകളാണ് ഇതുവരെ ഈ ലോൺ എടുത്തിട്ടുള്ളത്. ആർക്കും ഒരു വ്യവസായം തുടങ്ങാനും വ്യവസായം വിപുലീകരിക്കാനും ഈ ലോൺ എടുക്കാൻ സാധിക്കും.


എല്ലാ പൊതുമേഖലാ ബാങ്കിൽ നിന്നും നമുക്കീ ലോൺ ലഭിക്കും. എന്നാൽ എവിടെയാണോ ഈ വ്യവസായം ആരംഭിക്കുന്നത് അല്ലെങ്കിൽ നിലവിൽ ഉള്ളത് ആ സ്ഥലത്തുള്ള ബാങ്കായിരിക്കും നമുക്കീ ലോൺ നൽകുന്നത്. പൊതുമേഖലാ ബാങ്കുകൾക്ക് ഈ ലോൺ അർഹരായ അപേക്ഷകർക്ക് നല്കാൻ സർക്കാർ ഉത്തരവ് നല്കിയിട്ടുള്ളതാണ്. ഏതെങ്കിലും വിധത്തിൽ ലോൺ തന്നില്ലെങ്കിൽ നമ്മുക്ക് പരാതിപ്പെടാൻ സാധിക്കും. അതിനു വേണ്ട എല്ലാം നമ്മൾ തന്നെ തയ്യാറാക്കണം.



ബാങ്ക് വായ്‌പ നിരസിച്ചാൽ എന്ത് ചെയ്യും ?





ഓൺലൈൻ ആയി തന്നെ ഇതിനുള്ള അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാൻ സാധിക്കും. emudra.org.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ ലോണിന് അപേക്ഷിക്കാൻ വേണ്ട രേഖകൾ രേഖകൾ താഴെ പറയുന്നവയാണ്.


  • 2 വർഷത്തെ ബാങ്ക് അക്കൗണ്ട് ട്രാൻസാക്ഷൻ വിവരങ്ങൾ.

  • 2 വർഷത്തെ സെയിൽസ് വിവരങ്ങൾ.

  • GST നമ്പർ

  • പ്രോജക്ട് റിപ്പോർട്ട്

  • ഐഡി പ്രൂഫ്

  • ഫോട്ടോ



7 - 12 % വരെയാണ് സാധാരണയായി ഇതിന്റെ പലിശ നിരക്ക്. 84 മാസത്തെ തിരിച്ചടവ് കാലാവധിയാണ് നമ്മുക്ക് ലഭിക്കുന്നത്.



ഈ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കു വെക്കൂ..


--------------------------------------------------------



Juma Al Majid ഗ്രൂപ്പിൽ പുതിയ തൊഴിൽ അവസരങ്ങൾ.






കേന്ദ്ര സർക്കാർ ജോലി നേടാം - NRL Recruitment 2021





GST എന്നാൽ എന്ത് ?എങ്ങനെ GST നമ്പർ എടുക്കാം ??






GST റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്ങനെ ?




കയർ ബോർഡിൽ സ്ഥിര ജോലി നേടാം- കേരളത്തിലും അവസരം - വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല





സുകന്യ സമൃദ്ധി യോജന - അറിയേണ്ടതെല്ലാം






ഇന്റർവ്യൂ എങ്ങനെ നേരിടാം ?





ബിസിനസ്സ് തുടങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?




മഴക്കാലത്ത് സുന്ദരിയായി വാഗമൺ







5 ലക്ഷം വരെ വായ്പ ലഭിക്കുന്നു 40 % സബ്‌സീഡിയും .





സോപ്പ് ബിസിനസ് എങ്ങനെ തുടങ്ങാം ??





പോക്ക് വരവ് എന്നാൽ എന്ത് ? എങ്ങനെ ?




നോർക്ക റൂട്ട്സ് : പ്രവാസി ഐഡി കാർഡ് - ഇൻഷുറൻസ് - പെൻഷൻ : ഓൺലൈനിൽ അപേക്ഷിക്കുന്നതെങ്ങനെ -



സ്ഥലം വാങ്ങുമ്പോളും വിൽക്കുമ്പോഴും ശ്രെദ്ധിക്കേണ്ട രേഖകൾ എന്തൊക്കെ ?






383 views0 comments