• NEW INDIA MEDIA

ജൂൺ 30 നു ശേഷം നിങ്ങളുടെ SBI അക്കൗണ്ട് സേവനങ്ങൾ നിലച്ചേക്കാം.

തുടർന്ന് ബാങ്കിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതല്ല.





ജൂലൈ 1 മുതൽ നിങ്ങളുടെ ഇടപാടുകൾ തടസം കൂടാതെ നടക്കണമെങ്കിൽ നിങ്ങളുടെ പാൻകാർഡ് ആധാർകാർഡുമായി ബന്ധിപ്പിക്കുക. പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തിയതി ജൂൺ 30 ആണെന്ന് SBI തങ്ങളുടെ ഉപഭോക്താക്കൾക്ക് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി .


ജൂൺ 30 നു മുമ്പ് ആധാർകാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകും. തുടർന്ന് ബാങ്കിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതല്ല.


ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും.... പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നലിവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും...

189 views0 comments