• NEW INDIA MEDIA

വാട്സാപ്പ് ബിസിനസ് അക്കൗണ്ട് എങ്ങനെ തുടങ്ങാം ??

Updated: Jul 29




ഇന്ന് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പാണ് വാട്സാപ്പ്. സ്വകാര്യതക്ക് ഏറ്റവും പ്രാധാന്യം നൽകുകയും ഒപ്പം ഫോട്ടോസ് വീഡിയോസ് എന്നിവ വളരെ എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത എത്തിക്കാനും സഹായിക്കുന്നു. ഇന്ന് ജനങ്ങൾ നേരിൽ സംസാരിക്കുന്നതിനേക്കാളും കൂടുതൽ സമയം വാട്സാപ്പിൽ സംസരിക്കുന്നു. വീഡിയോ കോൾ ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. മുകളിൽ പറഞ്ഞ പ്രത്യേകതകൾ എല്ലാം ഉള്ളത്കൊണ്ട് തന്നെ ബിസിനസ് ആവശ്യത്തിനായി അല്ലെങ്കിൽ മാർക്കറ്റിങ്ങിനു വേണ്ടി ധാരാളം സംരംഭകർ ഇന്നിതിനെ ഉപയോഗിക്കുന്നു. ഇനി എന്താണ് വാട്സാപ്പ് ബിസിനസ് അക്കൗണ്ട് എന്ന് നോക്കാം .

സാധാരണ നമ്മൾ ഉപയോഗിക്കുന്ന വാട്സാപ്പിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണിത്. നമ്മുടെ നമ്പർ ഉള്ള ഒരാൾക്ക് നമ്മുടെ ബിസിനസ് എന്താണ് , നമ്മൾ കൊടുക്കുന്ന പ്രോഡക്ട് അല്ലെങ്കിൽ സർവീസ് എന്തൊക്കെ എന്നും.. നമ്മുടെ അഡ്രസ് , ഇമെയിൽ , വെബ്‌സൈറ്റ് അഡ്രസ് തുടങ്ങിയ വിവരങ്ങളും, ബിസിനസുമായി ബന്ധപ്പെട്ട ഫോട്ടോകളും , ചെറു വിവരണവും എല്ലാം നമ്മുക്ക് നമ്മുടെ പ്രൊഫൈലിൽ തന്നെ കൊടുക്കാൻ സാധിക്കുന്നതാണ്. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും അത് നോക്കി മനസ്സിലാക്കാനും സാധിക്കും.



ഇനി ഇത് എങ്ങനെയാണ് നമ്മുക്ക് സ്വയം ചെയ്യാൻ സാധിക്കുന്നതെന്ന് നോക്കാം. അതിന് ആദ്യമായി നമ്മുടെ പ്ലേയ് സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും വാട്സാപ്പ് ബിസിനസ് ആപ്പ് ഡൗൺലോട് ചെയ്യണം.


click here to download


എന്നിട്ട് ആപ്പ് ഓപ്പൺ ചെയ്യുക അതിൽ നമ്മുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. കൃത്യമായി നമ്മുടെ നമ്പർ ടൈപ്പ് ചെയ്ത്‌ കൊടുക്കണം. നമ്മൾ കൊടുത്ത നമ്പറിലേക്ക് ഒരു OTP വരും. അത് ഓട്ടോമാറ്റിക് ആയി തന്നെ otp ചേർത്ത് കൊടുക്കാനുള്ള ഭാഗത്ത് ആകുന്നതാണ്. പിന്നീട് വരുന്ന ഓരോ കാര്യങ്ങളും allow കൊടുക്കുക. തുടര്‍ന്ന് നമ്മുടെ ബിസിനസിന്റെ പ്രൊഫൈൽ ചിത്രങ്ങൾ ചേർത്ത് കൊടുക്കുക. അതിന് ശേഷം ബിസിനസിന്റെ പേര് കൊടുക്കുക. എന്നിട്ട് ബിസിനസിന്റെ മേഖല തിരഞ്ഞെടുക്കുക. തുടർന്ന് നമ്മുടെ ബിസിനസിനെ കുറിച്ച് ഉള്ള വിവരങ്ങൾ വിശദമായി അവിടെ ടൈപ്പ് ചെയ്ത്‌ കൊടുക്കുക. ശേഷം നമ്മുടെ അഡ്രെസ്സ് കൊടുക്കുക. എന്നിട്ട് next ബട്ടൺ ക്ലിക്ക് ചെയ്യുക. അതിന് ശേഷം വരുന്ന വിൻഡോയിൽ not now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നമ്മുടെ ബിസിനസ് പ്രൊഫൈൽ തയ്യാറായി കഴിഞ്ഞു.


ഇനി അടുത്തതായി നമ്മുടെ പ്രോഡക്ട് അല്ലെങ്കിൽ സർവീസ് എങ്ങനെ ഉൾക്കൊള്ളിക്കാം എന്ന് നോക്കാം.


1. business tools ക്ലിക്ക് ചെയ്യുക

2 . അതിൽ catalog ക്ലിക്ക് ചെയ്യുക.

3 . add item എന്നതിൽ ക്ലിക്ക് ചെയ്യുക

4 . എന്നിട്ട് അതിൽ നമ്മുടെ പ്രോഡക്ട്സിന്റെ ഫോട്ടോ ആദ്യം തിരഞ്ഞെടുക്കുക.

5 . ശേഷം അതിന്റെ പേരും വിലയും അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കൃത്യമായി ടൈപ്പ് ചെയ്ത് ചേർക്കുക.

6 . ശേഷം save ക്ലിക്ക് ചെയ്യുക.


ഇതേപോലെ തന്നെ നമ്മുക്ക് 500 പ്രോഡക്ട് വരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നതാണ്.


ഇനി ഇതിൽ നമ്മുടെ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ നമ്മുടെ പ്രോഡക്റ്റ് കാണാനും അത് വാങ്ങാനും സഹായിക്കുന്നു . ധാരാളം ബിസിനസ് ഇത് വഴി നടക്കുമ്പോൾ അത് നമ്മുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടി ഇതിൽ labels ഉൾക്കൊള്ളിക്കാം എന്നത് മറ്റൊരു പ്രത്യേകതയാണ്.


അത് കൂടാതെ ഇതിൽ നമ്മുക്ക് നമ്മുടെ പ്രവർത്തന സമയം കാണിക്കാൻ സാധിക്കും.

അതിനായി ഇനി പറയുന്നത് പോലെ ചെയ്യുക.


1 . business tools ക്ലിക്ക് ചെയ്യുക

2. business profile ക്ലിക്ക് ചെയ്യുക

3 . അതിൽ നിന്നും ബിസിനസ് hours തിരഞ്ഞെടുക്കുക.

4 . ഓരോ ദിവസത്തെയും പ്രത്യേകം പ്രത്യേകം ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം അത് save ചെയ്യുക. തുടർന്ന് പ്രവർത്തന സമയം നമ്മുടെ പ്രൊഫൈലിൽ കാണാൻ സാധിക്കുന്നതാണ്.


ഇനി നമ്മൾ ഓഫ്‌ലൈനിലും ഉള്ളപ്പോൾ ഒരു കസ്‌റ്റമർ നമ്മുക്ക് മെസ്സേജ് അയച്ചാൽ എങ്ങനെ അവർക്ക് ഓട്ടോമാറ്റിക് ആയി മെസ്സേജ് അയക്കാൻ സാധിക്കും എന്ന് നോക്കാം.


1 . business tools ക്ലിക്ക് ചെയ്യുക.

2 . away messages ക്ലിക്ക് ചെയ്യുക

3 . ഓപ്ഷൻ ON ചെയ്ത് കൊടുക്കുക.

4 . ശേഷം എന്ത് മെസ്സേജ് ആണ് അയക്കേണ്ടത് എന്ന് അവിടെ ചേർത്ത് കൊടുക്കുക.

5 . save ക്ലിക്ക് ചെയ്യുക.


ഇത്രയും ആയിക്കഴിഞ്ഞാൽ നമ്മുടെ ബിസിനസ് അക്കൗണ്ട് പൂർണമായി കഴിഞ്ഞു.

98 views0 comments