• NEW INDIA MEDIA

GST റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്ങനെ ?



GST നമ്പർ എടുത്തിട്ടുള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് എങ്ങനെയാണ് GST റിട്ടേൺ ഫയൽ ചെയ്യുന്നതെന്ന് . GST റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പിഴ തുക അടക്കേണ്ടതായ സാഹചര്യം ഇന്ന് നിലവിലുണ്ട്. അതുകൊണ്ട് GST നമ്പർ ഉള്ള എല്ലാവരും ഇതെങ്ങനെ ചെയ്യാം എന്നറിഞ്ഞിരിക്കണം.


സാധാരണയായി GST ൽ രണ്ട് റിട്ടേണുകളാണ് ഫയൽ ചെയ്യുന്നത്.


* GST - R 1

* GST R - 3 B


GST - R 1 എങ്ങനെയാണ് ഫയൽ ചെയ്യുന്നതെന്ന് നോക്കാം. ഒരു സ്ഥാപനത്തിലെ മുഴുവൻ സെയിൽസ് ആണ് ഇവിടെ ഫയൽ ചെയ്യുന്നത്. ഇത് നമ്മുക്ക് രണ്ട് രീതിയിൽ ഫയൽ ചെയ്യാവുന്നതാണ്.


* മാസത്തിൽ ഒരിക്കൽ

* 3 മാസത്തിൽ ഒരിക്കൽ




മഴക്കാലത്ത് സുന്ദരിയായി വാഗമൺ






ഓരോ മാസത്തിന്റെയും GST അടക്കേണ്ടത് അതാത് മാസം 10 ന് ആണ് . ഇതിനു മുമ്പായി GST ഫയൽ ചെയ്യണം.


അതിനായി


* ആദ്യം www.gst.gov.in എന്ന വെബ്‌സൈറ്റ് എടുക്കുക. എന്നിട്ട് യൂസർനെയിമും പാസ്‌വേഡും കൊടുക്കുക.

* തുടർന്ന് return dash board എടുക്കുക.

* തിയതിയും മാസവും വർഷവും തിരഞ്ഞെടുക്കുക.

* ഇതിൽ 4 box കാണാൻ സാധിക്കും. അതിൽ GSTR -1 , GSTR -2 A, GSTR - GB , GSTR 3 B എന്നിവയാണ്.


അതിൽ GSTR -1 ഉം GSTR 3 B ഉം ആണ് നമ്മൾ ഫിൽ ചെയ്യേണ്ടത്. മാറ്റ് രണ്ട് ബോക്സും നമ്മൾ നടത്തിയ പർച്ചേസുകളുടെ വിവരങ്ങളാണ്. അത് ഓട്ടോമാറ്റിക്കലി അവിടെ ഫിൽ ആയിക്കൊള്ളും.


* എന്നിട്ട് ഓൺലൈൻ ക്ലിക്ക് ചെയ്യുക.

* അതിൽ ആദ്യം കാണുന്നത് B2B. അതായത് ബിസിനസിൽ നിന്ന് വേറെ വേറെ ബിസിനസിലേക്കാണെങ്കിൽ അവിടെ ഫയൽ ചെയ്യുക. B2C ആണെങ്കിൽ അവിടെ ക്ലിക്ക് ചെയ്യുക. 2 ലക്ഷത്തിന് മുകളിൽ ഉള്ള തുകയാണ് അവിടെ കൊടുക്കേണ്ടത്. export ന്റെ വിവരങ്ങൾ കൊടുക്കാൻ ഉള്ള ബോക്സ് കാണാൻ സാധിക്കും.


* B2C other എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തിയുടെത് 2 ലക്ഷത്തിനു താഴെ ആണെങ്കിൽ ഇവിടെ ഫയൽ ചെയ്യുക.


* ഓരോ പ്രൊഡക്ടിനും ഓരോ കോഡുണ്ട്. ആ കോഡുപയോഗിച്ചാണ് ഫയൽ ചെയ്യേണ്ടത്.


* സാധാരണയായി 2 രീതിയിൽ ഉള്ള കാര്യം ആണിതിൽ ഉള്ളത്.


1. B2B

2. B2C

B2B എങ്ങനെ എന്ന് നോക്കാം.


* B2B box ക്ലിക്ക് ചെയ്യുക.

* add invoice എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

* അവരുടെ GST നമ്പർ എന്റർ ചെയ്യുക.

* തുടർന്ന് invoice നമ്പർ കൊടുക്കുക.

* invoice ന്റെ തിയതി കൊടുക്കുക.

* invoice ന്റെ തുക കാണിക്കുക.

* ശേഷം tax ന്റെ value കാണിക്കുക.

* tax ഇല്ലാത്ത തുക കാണിക്കുക.

* ശേഷമാണ് save ക്ലിക്ക് ചെയ്യുക.


ഇത് പോലെ എത്ര invoice വേണമെങ്കിലും നമ്മുക്ക് ഫയൽ ചെയ്യാൻ സാധിക്കും.



ഇത് പോലെ തന്നെ B2C നമ്മുക്ക് ചെയ്യാം.


എത്ര invoice കൾ വേണമെങ്കിലും നമ്മുക്ക് ഇങ്ങനെ add ചെയ്യാം.


9403 എന്ന കോഡ് ആണ് furniture ന്റേത്. ഇത് പോലെ ഓരോന്നിനും ഓരോ HSN നമ്പർ ഉണ്ടാകും.


GST റിട്ടേൺ ഫയൽ ചെയ്യാൻ വളരെ എളുപ്പമാണ്. ഈ വിവരം എല്ലാവരിലേക്കും പരമാവധി ഷെയർ ചെയ്യുക.

....................



GST എന്നാൽ എന്ത് ?എങ്ങനെ GST നമ്പർ എടുക്കാം ??



സുകന്യ സമൃദ്ധി യോജന - അറിയേണ്ടതെല്ലാം





133 views0 comments