• NEW INDIA MEDIA

ഇന്റർവ്യൂ എങ്ങനെ നേരിടാം ?

Updated: Jul 28




ഇന്ന് ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്നവരും ജോലി അന്വേഷിക്കുന്നവരും ഏറ്റവും കൂടുതൽ പേടിക്കുന്ന ഒരു കാര്യമാണ് ഇന്റർവ്യൂ. എങ്ങനെയെങ്കിലും ഇന്റർവ്യൂ ഒന്ന് പാസ്സായാൽ മതി എന്ന ചിന്തിക്കുന്നവർ ആണ് ഭൂരിഭാഗം പേരും. ഇന്റർവ്യൂവിൽ എങ്ങനെ നാം പെരുമാറണം എന്നും , ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം പറയണം എന്നും പലർക്കും അറിയില്ല. ഇന്റർവ്യൂവിൽ പരാജയപ്പെടാൻ ഉള്ള കാരണവും അതാണ്. ഇന്റർവ്യൂവിൽ ജയിക്കാൻ എന്തൊക്കെ കാര്യങ്ങൾ നമ്മൾ ചെയ്യണം എന്ന് നോക്കാം.


ഒരു ഇന്റർവ്യൂ എന്ന്‌ വെച്ചാൽ നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്നവരെ നിങ്ങൾക്ക് ഈ ജോലി ചെയ്യാൻ സാധിക്കും എന്നും അതിനുള്ള കഴിവ് നിങ്ങൾക്കുണ്ടെന്നും മനസ്സിലാക്കിക്കൊടുക്കുന്ന ഒരു പ്രക്രീയ മാത്രമാണ്. ഒരു ഇന്റർവ്യൂവിൽ എന്തൊക്കെ കാര്യങ്ങൾ ചോദിക്കും എന്ന് നമ്മുക്ക് മുൻകൂട്ടി പറയുവാൻ കഴിയില്ല. എന്നാൽ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയണം എന്ന് അറിഞ്ഞിരിക്കണം.


നിങ്ങൾ ഒരു ഇന്റർവ്യൂവിന് പോകുന്നതിനു മുമ്പ് ആ കമ്പനിയെക്കുറിച്ച് വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം. എങ്ങനെയാണ് അവർ ബിസിനസ്സ് ചെയ്യുന്നത്, എന്താണ് അവരുടെ പ്രധാന പദ്ധതികൾ, ഏത് മേഖലയിലാണ് അവർ കൂടുതൽ ശ്രദ്ധിക്കുന്നത് എന്നുള്ള കാര്യങ്ങൾ അവരുടെ വെബ്‌സൈറ്റിൽ നിന്നോ മറ്റേതെങ്കിലും മാർഗത്തിൽകൂടിയോ മനസ്സിലാക്കിയിരിക്കണം.


ഇന്റർവ്യൂവിന് വിളിച്ചിരിക്കുന്നത് ഏത് ജോലിക്ക് വേണ്ടി ആണോ ആ ജോലിയുടെ അടിസ്ഥാന യോഗ്യത, അതിനു വേണ്ട കഴിവുകൾ - മുൻപരിചയം മാറ്റ് യോഗ്യതകൾ എന്തൊക്കെ, ജോലിയുടെ ,മറ്റ് വിവരങ്ങൾ ഒക്കെ മനസ്സിലാക്കി അതൊക്കെ നിങ്ങൾക്കുണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ പറഞ്ഞ കാര്യങ്ങളോട് ഇന്റർവ്യൂ ചെയ്യുന്നവരുടെ മുമ്പിൽ നന്നായി അവതരിപ്പിക്കാനും ശ്രെദ്ധിക്കണം.


സാധാരണ എല്ലാ ഇന്റർവ്യൂവിലും നിങ്ങളുടെ cv , നിങ്ങളുടെ പെരുമാറ്റം എന്നിവ അവർ വിലയിരുത്തും . നിങ്ങൾ മറുപടി പറയുന്ന രീതി , നിങ്ങളുടെ ശരീര ഭാഷ എന്നിവ കൃത്യമായി വിലയിരുത്തും. നിങ്ങളോട് ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും വളരെ വ്യക്തമായും ഭംഗിയിലും മറുപടി അവതരിപ്പിക്കണം.


ഇന്റർവ്യൂവിനു ഇപ്പോഴും നല്ല രീതിയിൽ ഉള്ള വസ്ത്രം ധരിക്കുക. ഫോർമൽ വസ്ത്രധാരണം ആണ് നല്ലത്. കടുത്ത നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കി ഇളം നിറത്തിലുളള വസ്ത്രങ്ങൾ ധരിക്കുക. വൃത്തിയിലുള്ള വസ്ത്രം ധരിക്കുന്നത്‌ ഇന്റർവ്യൂ ചെയ്യുന്നവർക്ക് നിങ്ങളിൽ നല്ലൊരു മതിപ്പുണ്ടാക്കും.



ഇന്റർവ്യൂവിന് നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ കൊണ്ട് പോകണം എന്ന് ഓർത്ത് വെച്ച് തലേദിവസം തന്നെ ഭംഗിയായി ക്രമത്തിൽ അത് എടുത്ത് വയ്ക്കുക. എല്ലാ സർട്ടിഫിക്കറ്റുകളും, cv ഉം കൃത്യമായി എടുത്ത് വയ്ക്കുക.



നിങ്ങൾ ഏത് ജോലിക്കാണോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്നത് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. സാധാരണയായി ഇന്റർവ്യൂവിൽ ചോദിക്കുന്ന ചോദ്യങ്ങൾ ഏതൊക്കെ എന്ന് മനസ്സിലാക്കി അതിന് ഉത്തരം പറയുവാൻ പ്രാക്ടീസ് ചെയ്യുക.


1. നിങ്ങളെക്കുറിച്ച് വിശദീകരിക്കുക

2 . എന്ത്‌കൊണ്ടാണ് പഴയ ജോലി ഉപേക്ഷിച്ച് ഇത് തിരഞ്ഞെടുത്തത്

3 . നിങ്ങളുടെ കഴിവുകൾ എന്തൊക്കെ

4 . പ്രതീക്ഷിക്കുന്ന ശമ്പളം

5 . ജോലി കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും


വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ആണ് ഇന്റർവ്യൂവിന് കൃത്യ സമയത്ത് ഇന്റർവ്യൂ ചെയ്യുന്ന സ്ഥലത്ത് എത്തുക എന്നത്. പറഞ്ഞിരിക്കുന്ന സമയത്തിനു 10 മിനിറ്റ് മുമ്പെങ്കിലും അവിടെ എത്തുക. ഇത് നിങ്ങളെ ജോലിക്ക് എടുക്കാനുള്ള സാധ്യത കൂട്ടുന്നു.


ഇന്റർവ്യൂ റൂമിലേക്കു നിങ്ങൾ ഒരു പേടിയും കൂടാതെ നല്ല ധൈര്യത്തോടെ വേണം കയറി ചെല്ലാൻ. ഇന്റർവ്യൂ ചെയ്യാൻ ഇരിക്കുന്നവരെ കാണുമ്പോൾ വളരെ സന്തോഷത്തോടെയും ഉണ്മേഷത്തോടെയും അഭിവാദ്യം ചെയ്യുക (good morning, good afternoon etc ).


ഇന്റർവ്യൂ ബോർഡിൽ നിന്ന് ചോദിച്ച ചോദ്യങ്ങൾക്ക് നിങ്ങൾ ശരിയുത്തരം നൽകുക. ഒരിക്കലും തെറ്റായ കാര്യം പറയാതെ ഇരിക്കുക. അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തന്നെ പറയുക. ഇന്റർവ്യൂ ബോർഡിന് മുമ്പിൽ ഇരിക്കുമ്പോൾ ആത്മവിശ്വാസത്തോടെ ഇരിക്കുക. ഒരിക്കലും നിങ്ങളുടെ cv അല്ലെങ്കിൽ biodata മറ്റുള്ളവരുടെ നോക്കി പകർത്തിയെഴുതാൻ പാടില്ല. ഇത് വളരെ മനോഹരമായി ചെയ്യാൻ ശ്രെദ്ധിക്കുക.


ഇന്റർവ്യൂവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് self introduction ( സ്വയം പരിചയപ്പെടുത്തുന്നത് ). ഇത് വളരെ നന്നായി പഠിച്ച് തയ്യാറെത്ത് മനോഹരമായി തന്നെ അവതരിപ്പിക്കുക.


ഇന്റർവ്യൂവിന് ശേഷം നിങ്ങൾ തിരിച്ച് നന്ദി പറഞ്ഞുള്ള ഇമെയിൽ അയക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇത്രയും കാര്യങ്ങൾ ശ്രെദ്ധിച്ചാൽ ജോലിക്ക് നിങ്ങളെ തിരഞ്ഞെടുക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആയിരിക്കും. തീർച്ചയായും നല്ല ജോലി നിങ്ങൾക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു.


39 views0 comments