• NEW INDIA MEDIA

ഏലം കൃഷി - അറിയേണ്ടതെല്ലാം

Updated: Jul 28, 2021

ഏലം കൃഷി - അറിയേണ്ടതെല്ലാം

ഹൈറേഞ്ച് മേഖലയിൽ ധാരാളം കൃഷി ചെയ്യുന്ന ഒരു ഇനമാണ് ഏലം. നിത്യ ജീവിതത്തിൽ ഏലത്തിന് വളരെ വലിയ പങ്കാണ് ഉള്ളത്. ഏലത്തിന് ധാരാളം ഔഷധ ഗുണം കൂടി ഉള്ളത് ഇതിന്റെ മാറ്റ് കൂട്ടുന്നു. ധാരാളം ആളുകളുടെ ഒരു സംശയം ആണ് ഏലക്കാ എങ്ങനെയാണു കൃഷി ചെയ്യുന്നതെന്നും അത് ഉണ്ടാകുന്നതെന്നൊക്കെ. ഓരോ ദിവസവും ഏലക്കയുടെ വിലക്ക് മാറ്റം ഉണ്ടാകും. ഈ ഒരു കൃഷി മേഖല ധാരാളം പേർക്ക് ജോലി നൽകുന്നു. ഏലക്കക്ക് ഉണ്ടാകുന്ന വില കുറവ് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു.

രണ്ടടി നീളത്തിൽ രണ്ടടി വീതിയിലും രണ്ടടി താഴ്ചയിലും ഒരു കുഴി എടുക്കുക. അതിൽ കരിയില എന്നിട്ട് 10 ദിവസം കഴിഞ്ഞ് മണ്ണ് വെട്ടിയിട്ട് ഒത്തിരി താഴ്ചയില്ലാത്ത അതിലെ മുള കാണുന്ന രീതിയിൽ വേണം അത് നടാൻ. എങ്കിലേ വേറെ ചെടി അതിൽ വരുകയുള്ളു. അതിന് ശേഷം താങ്ങിന് ഒരു കമ്പുകൂടി വെച്ച് കൊടുക്കണം . എന്നിട്ട് വീണ്ടും കുറച്ച് കരിയില കൊണ്ട് ചുറ്റും ഒരു പുതപ്പ് പോലെ മൂടിയിടണം.

ഏകദേശം ഒരു വർഷം കഴിയുമ്പോൾ ഏലത്തിൽ ചരം വരാൻ തുടങ്ങും. കായ് വരുന്നതിനനുസരിച് ചരം താഴേക്ക് ചായ്ഞ്ഞു വരും. പൊരേഴം വെച്ചതിന് ശേഷം മാത്രമേ വളം ഇടാൻ പാടുള്ളു. എട്ടടി അകലത്തിൽ ആണ് സാധാരണ ചെടി വെക്കുന്നത്. ചരത്തിൽ ഉള്ള ഓരോ ഭാഗത്തിനും കൊത്ത് എന്ന് പറയും. ഓരോ കൊത്തിൽ നിന്നും. പഴം, കരിങ്ക, വരകാർശി, എന്നീ ക്രമത്തിൽ ആണ് കായ് എടുക്കുന്നത്. പിഞ്ചു കായ് എടുക്കാൻ പാടില്ല. ഈ ക്രമത്തിൽ എടുത്തലെ അടുത്ത പൂ പൂക്കുകയുള്ളു. ഏകദേശം 40 ദിവസം കൂടുമ്പോൾ നമ്മുക്ക് കായ് എടുക്കാൻ സാധിക്കും. ഒരു വര്ഷം 7 അല്ലെങ്കിൽ 8 തവണ എടുക്കാൻ സാധിക്കും.

കായക്ക് നല്ല പച്ച നിറം ഉണ്ടെങ്കിലേ ഉണക്കുമ്പോൾ പച്ച നിറം കിട്ടുകയുള്ളു. ഇനി ഏലത്തിന്റെ വിവിധയിനം ഏതൊക്കെ എന്ന് നോക്കാം.


1. ഞള്ളാനി

2 . കണി പറവൻ

3 . തിരുതാളി

4 . പാല കുടി

5 . പച്ചില മണിയൻ

6 . ഗ്രീൻ ഗോൾഡ്

7 . 9 ബോൾട്ട്

8 . മൈസൂർ വാങ്ക


ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഒരു ഇനം ആണ് ഞള്ളാനി. ഒരു ചരം ഉണ്ടായാൽ 2 വർഷം വരെ നിൽക്കും. 90 % ആൾക്കാരും ഞള്ളാനിയാണ് ഉപയോഗിക്കുന്നത്.


ഏലം കർഷകർ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കുരങ്ങിന്റെ ആക്രമണം. അതായത് കുരങ്ങ് വന്നു ഏലക്ക ചെടി തിന്നു നശിപ്പിക്കുന്നത്. ഇതിനെ തുരത്താൻ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ജോലിക്ക് ആളെ വെച്ചും ഒക്കെ ആണ് കൃഷി സംരക്ഷിക്കുന്നത്.


15 ദിവസം കൂടുമ്പോൾ ചെടിക്ക് വെള്ളം നനച്ച്കൊടുക്കണം. കൂടാതെ 22 ദിവസം കൂടുമ്പോൾ മരുന്നടിച്ച് കൊടുക്കണം. 40 % നിഴൽ ചെടിക്ക് കിട്ടണം. ഒന്നെങ്കിൽ മരം വെച്ച് പിടിപ്പിക്കണം. അല്ലെങ്കിൽ നെറ്റ് വലിച്ച് കെട്ടിക്കൊടുക്കണം.


ഏലത്തിന് വരുന്ന പ്രധാനപ്പെട്ട ഓരോ രോഗങ്ങളാണ് ഇലപ്പുള്ളി , തണ്ട് തുരപ്പൻ പുഴു ചെടിയുടെ കൂമ്പ് തിന്നുന്നത് , തടത്തിൽ പൂപ്പൽ വരുക എന്നിവ.ഒരു ചെടിയിൽ നിന്ന് നമ്മുക്ക് 3 കിലോ വരെ കായ് കിട്ടും. സാധാരണ 5 അല്ലെങ്കിൽ 6 കിലോ പച്ച കായിൽ നിന്നാണ് 1 കിലോ ഉണക്ക കായ് കിട്ടുന്നത്.


സാധാരണ ഏല തോട്ടങ്ങളിൽ സ്ത്രീകളാണ് ജോലി ചെയ്യുന്നത്. അന്യസംസ്ഥാനത്ത് നിന്ന് ധാരാളം സ്ത്രീകളാണ് ജോലിക്ക് വരുന്നത്. ഒരാൾ ഒരു ദിവസം ശരാശരി 20 kg വരെകായ്‌ എടുക്കും.


വേര് പുഴു, അണ്ണാൻ, എലി എന്നിവയുടെ ആക്രമണവും ഏലം ചെടി നേരിടുന്നുണ്ട്. ഇവക്ക് കൊറേക്കൂടി നല്ല രീതിയിൽ ഏലം പരിപാലിച്ചാൽ മാത്രമേ ഇതിൽ നിന്ന് നല്ലൊരു വരുമാനം കിട്ടുകയുള്ളു. കൂടാതെ ഏലത്തോട്ടത്തിൽ പരാഗണം നടത്താൻ തേനീച്ച പെട്ടികൾ വയ്ക്കുന്നത് ഉത്തമം ആണ്. ചില സ്ഥലങ്ങളിൽ മണ്ണിലും മരത്തിലും തേനീച്ച തനിയെ കൂട് കൂട്ടുന്നത് കാണാൻ .സാധിക്കും. തേനീച്ചയുടെ പങ്ക് ഏലം കൃഷിക്ക് വളരെ വലുതാണ്.

ഏലത്തിന് വരുന്ന പ്രധാന രോഗങ്ങളിൽ മറ്റൊന്നാണ് ചെടി അഴുകാൽ. മഴക്കാലത്തും. ചതുപ്പ് സ്ഥലത്തും ഈ രോഗം പെട്ടെന്ന് വരും. ഒരു ചെടിക്ക് വന്നാൽ പെട്ടെന്ന് എല്ലാത്തിനും വരാൻ കാരണമാകും. ഇതിന് മഗ്നീഷ്യവും കുമ്മായവും കലക്കി ചുവട്ടിൽ ഒഴിക്കണം.428 views0 comments