
NEW INDIA MEDIA
CRPF, NIA, CISF,ITBP തുടങ്ങിയ കേന്ദ്രസേനകളിൽ കോൺസ്റ്റബിൾ ഒഴിവുകൾ.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനുള്ള ഒരു ഓപ്പൺ മത്സരപരീക്ഷനടത്തുന്നു .
CRPF, NIA, CISF,ITBP തുടങ്ങിയ കേന്ദ്രസേനകളിൽ കോൺസ്റ്റബിൾ ഒഴിവുകളിലേക്കാണ് സെലക്ഷൻ നടത്തുന്നത്.. 25,000 ത്തിൽ അധികം ഒഴിവുകൾ ആണുള്ളത്.. ആണ്കുട്ടികൾക്ക്കും പെണ്കുട്ടികൾക്കും അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യത മാത്രം മതി.
Age limit:18-23 years
OBC (26 years)
SC & ST (28 years)
അപേക്ഷിക്കേണ്ട അവസാന തിയ്യതി 31/08/21
Apply online @ www.ssc.nic.in
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഉൾപ്പെടുന്നതാണ് നിയമന പ്രക്രിയ
(സിബിഇ), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി), മെഡിക്കൽ പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയവയും ഉണ്ടായിരിക്കും.
*ഓൺ-ലൈൻ മോഡിലൂടെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.
*കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിഇ) കമ്മീഷൻ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നടത്തുകയുള്ളു.
*ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി) / ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി) / വിശദമായ മെഡിക്കൽ എക്സാമിനേഷൻ (ഡിഎംഇ) / റിവ്യൂ മെഡിക്കൽ എക്സാമിനേഷൻ (ആർഎംഇ) etc., CAPF- കളിൽ ( Central Armed Police Forces) ആയിരിക്കും ഷെഡ്യൂൾ ചെയ്യുകയും നടത്തുകയും ചെയ്യുന്നത്.
* അപേക്ഷകരിൽ നിന്ന് ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകൾ / രേഖകൾ മെഡിക്കൽ പരീക്ഷ സമയത്ത് ശേഖരിക്കുകയും അവയുടെ വിശദമായ പരിശോധന നടത്തുകയും ചെയ്യും.
* പരീക്ഷയുടെ അഡ്മിറ്റ് കാർഡ് തപാൽ അയയ്ക്കില്ല.
അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിന്
കമ്മീഷന്റെ റീജിയണൽ ഓഫീസ് വെബ്സൈറ്റുകളിലും ,സിആർപിഎഫിന്റെ വെബ്സൈറ്റിലും സൗകര്യം നൽകും.
* നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ എവിടെയും സേവനം ചെയ്യാൻ ബാധ്യസ്ഥരാണ്.
* ഉദ്യോഗാർത്ഥികൾ 02.08.1998 ന് മുമ്പും 01.08.2003 ന് ശേഷവും ജനിച്ചവരാകരുത്. (ഇളവുകൾ ലഭ്യമാകുന്ന വിഭാഗങ്ങളുടെ കാര്യം പ്രത്യേകം ശ്രെദ്ധിക്കുക.).
കൂടുതൽ വിവരങ്ങൾക്കായി SSC യുടെ വെബ്സൈറ്റ് സന്ദർശിക്കുക.