• NEW INDIA MEDIA

ആധാർകാർഡിലെ തെറ്റുകൾ ഇനി അക്ഷയയിൽ പോകാതെ തന്നെ തിരുത്താം.

Updated: Jul 28

ആധാർകാർഡിലെ തെറ്റുകൾ ഇനി അക്ഷയയിൽ പോകാതെ തന്നെ തിരുത്താം. വളരെ എളുപ്പത്തിൽ നിങ്ങളുടെ ഫോൺ ഉപയോഗിച്ചുമാത്രം തന്നെ.





ഇന്ന് നമ്മുടെ ഒരു പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർകാർഡ്. എന്നാൽ ഇതിൽ എന്തെങ്കിലും തെറ്റ് തിരുത്താനോ അല്ലെങ്കിൽ പഴയ വിവരങ്ങൾ മാറ്റി പുതിയവ ചേർക്കണമെങ്കിലോ ( നമ്പർ മാറ്റാൻ, മേൽവിലാസം മാറ്റാൻ മുതലായവ) നമ്മൾ സമീപിക്കേണ്ടിവരുന്നത് അക്ഷയകേന്ദ്രങ്ങളെയാണ്. അവിടുത്തെ നീണ്ട ക്യൂവിൽ നിന്ന് - അവർ തരുന്ന അപേക്ഷ ഫോം പൂരിപ്പിച്ചുകൊടുത്തും - വേണ്ട സർട്ടിഫിക്കറ്റുകളും കൊടുത്ത് - അവർ പറയുന്ന തുക അടച്ചു വീണ്ടും കാത്തിരുന്നാലേ കാര്യങ്ങൾ നടന്നു കിട്ടു. എന്നാൽ ഇപ്പോൾ ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ തന്നെ നമ്മുക്ക് നമ്മുടെ സൗകര്യമുള്ളിടത്തിരുന്ന് ഇന്നീ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിനായി ഇൻ്റെർനെറ്റ് കണക്ഷൻ ഉള്ള ഒരു സ്മാർട്ട്ഫോൺ മാത്രം മതി. അതെങ്ങനെ എന്ന് നമ്മുക്ക് നോക്കാം.



1. നിങ്ങളുടെ ഫോണിൽ www.uidai.gov.in എന്ന സൈറ്റിൽ കയറുക.


2. സൈറ്റ് ഓപ്പൺ ആയി കഴിഞ്ഞ് അതിലെ my adhaar എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


3 . തുടർന്ന് വരുന്ന സ്‌ക്രീനിൽ നിന്നും update your adhaar എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


തുടർന്ന് ഓരോ ആവശ്യങ്ങൾ അനുസരിച്ച് ഓരോ ലിങ്കുകൾ കാണാൻ സാധിക്കും. അതിൽ നിന്നും നമ്മുക്ക് ആവശ്യമുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.


4. പേര് മാറ്റുന്നതിനും, ജനന തിയതി തിരുത്തുന്നതിനും add or update demographic data onile എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


5. പിന്നീട് proceed to update adhaar എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


6. ശേഷം ഓരോ വിവരവും കൃത്യമായി പൂരിപ്പിക്കുക.


7. അതിനു ശേഷം update demographic data എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ നമ്മുടെ ശരിയായ വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചുകൊടുത്ത ശേഷം proceed എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


8. അതിനു ശേഷം നമ്മൾ പുതുക്കിയ വിവരങ്ങൾ ശരിയാണെന്നും സത്യമാണെന്നും തെളിയിക്കുന്നതിനായി സഹായിക്കുന്ന ഒരു ഡോക്യുമെന്റ് സ്കാൻ ചെയ്ത് ഉൾപ്പെടുത്തണം. 2 എംബി ൽ താഴെയുള്ള ഫയൽ ആയിരിക്കണം upload ചെയ്യേണ്ടത്.


9. തുടർന്ന് make payment എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് കൃത്യമായ തുക അടക്കുക.


ഇത്രയും ചെയ്താൽ തീർന്നു.

669 views0 comments