
NEW INDIA MEDIA
ഇന്ത്യയിൽ കോവിഡിനു മൂന്നാം തരംഗവും .
Updated: Jul 28, 2021
2021 അവസാനത്തോടുകൂടി ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം
Picture credit : www.dnaindia.com
2021 അവസാനത്തോടുകൂടി ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിക്കുന്നതായി ശാസ്ത്ര മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി രൂപവത്കരിച്ച മൂന്നംഗ സമിതിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
“SUTRA(S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന പഠന രീതി ഉപയോഗിച്ചാണ് സമിതി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇത് പ്രകാരം ഈ വര്‍ഷം ജൂൺ അവസാനത്തോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം ആയി തീരും .” - പ്രൊഫ. അഗർവാൾ
ഇതിന്റെ ആഘാതത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നും. മൂന്നാം തരംഗം ആദ്യ രണ്ടു തവണത്തേത് പോലെ വ്യാപകമായിരിക്കില്ല എന്നും . വാക്സിനേഷൻ എടുത്തതിനാൽ അധികം ആളുകൾ രോഗബാധിതർ ആകില്ലെന്നും പ്രൊഫ. അഗർവാൾ കൂട്ടിച്ചേർത്തു .
കോവിഡിന്റെ സഞ്ചാരപഥത്തെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് SUTRA മോഡൽ ആവിഷ്കരിച്ചത് .
കടപ്പാട് : www.indiatoday.com