
NEW INDIA MEDIA
സ്ഥലം വാങ്ങുമ്പോളും വിൽക്കുമ്പോഴും ശ്രെദ്ധിക്കേണ്ട രേഖകൾ എന്തൊക്കെ ?
Updated: May 28, 2021
കേരളത്തിൽ സ്ഥലം വാങ്ങാൻ ഇരിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഇത് വായിക്കുക .തീർച്ചയായും ഇത് നിങ്ങൾക്ക് ഉപകാരപ്പെടും.
ഇപ്പോൾ ഉള്ളനിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഒരു സ്ഥലം വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.
1. ആധാരം .
ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖയാണ് ആധാരം .
ഭൂമിവിൽക്കുമ്പോൾ തയ്യാറാക്കുന്ന രേഖയാണ് ആധാരം .
കൃത്യമായരേഖകൾ മുദ്രപത്രത്തിൽ എഴുതി രജിസ്ട്രാർവകുപ്പിൻറെ കീഴിലാക്കുന്നു .
2. മുന്നാധാരം .
ഒരേസ്ഥലത്തിന്റെ പഴയ ആധാരം നിലവിൽ ഉണ്ടെങ്കിൽ അതിനെ മുന്നാധാരം എന്ന് പറയുന്നു .
3. കൈവശ അവകാശ സർട്ടിഫിക്കറ്റ്
വില്ലേജ് ഓഫീസിൽ നിന്ന് സ്ഥലമുടമക്ക് ലഭിക്കുന്ന രേഖയാണിത്
“4. കരം അടച്ച രസീത്
സ്ഥലമുടമ ഗവൺമെന്റിന് അടക്കുന്ന നികുതി തുകയാണ് കരം . വില്ലേജ് ഓഫീസിൽ സ്ഥലത്തിന് നികുതി / കരം അടക്കുമ്പോൾ കരം അടച്ചതിനു തെളിവായി രസീത് ലഭിക്കും.
5. പോക്ക് വരവ്
രജിസ്റ്റർ ചെയ്ത ആധാരം റവന്യു വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രീയയാണ് പോക്ക് വരവ് അഥവാ പേരിൽ കൂട്ടൽ.
6. ബി . ടി . ആർ
ഓരോ സ്ഥലത്തിനെ സംബന്ധിച്ചും റവന്യൂ വകുപ്പിൻറെ കൈവശമുള്ള രേഖയാണ് ബി.ടി.ആർ . ഇതിൽ ഉടമ, അളവ് , തണ്ടപ്പേർ നമ്പർ എന്നിവ ഉൾപ്പെടുന്നു .
7. തണ്ടപ്പേര് .
വില്ലജ് ഓഫീസിൽ പഴയ രെജിസ്റ്ററേഷൻ സമയത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ആളുടെ പേരാണ് തണ്ടപ്പേര്.
8. ലൊക്കേഷൻ സ്കെച്
സ്ഥലത്തിന്റെ യഥാർത്ഥ രൂപരേഖയാണിത് .
ഇത് സ്ഥലത്തിന്റെ അതിരുകൾ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും .
9.ബാധ്യതാ സർട്ടിഫിക്കറ്റ്
വസ്തുവിന്മേൽ നിയമപരമോ അല്ലാത്തതോ ആയ ബാധ്യതകൾ ഉണ്ടോ എന്ന് അറിയാൻ കഴിയും .അക്ഷയ സെന്റർ വഴി നമുക്കു ഇതിനു അപേക്ഷിക്കാം .
മുകളിൽ പറഞ്ഞിരിക്കുന്ന രേഖകൾ എല്ലാം തന്നെ വളരെ പ്രധാനപെട്ടതാണ് അതുകൊണ്ടു ഒരു സ്ഥലം വാങ്ങുപോൾ ഇതെല്ലാം പരിശോധിക്കുന്നത് മേടിക്കുന്നത് വളരെ നല്ലതായിരിക്കും .