• NEW INDIA MEDIA

കോവിഡ് വാക്സിൻ വാട്‌സാപ്പ് വഴി എളുപ്പത്തിൽ ബുക്ക് ചെയ്യാം. മലയാളത്തിൽ ഉള്ള വിവരണത്തിനായി വായിക്കുക.






കോവിഡ് വാക്സിൻ ബുക്ക് ചെയ്യാനായി ഒരുപാടു ബുദ്ധിമുട്ടിയവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. ഇനി അത്ര ബുദ്ധിമുട്ടാതെ വളരെ എളുപ്പത്തിൽ തന്നെ നമ്മുക്ക് വാക്സിൻ ലഭിക്കാനായുള്ള സ്ലോട്ട് വാട്‌സാപ്പ് വഴി ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ മുമ്പേ തന്നെ സർക്കാരിന്റെ covin സെൽഫ് രജിസ്‌ട്രേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഈ വാട്‌സാപ്പ് സേവനം ഉപയോഗിക്കാൻ സാധിക്കു. ഇത് വരെ covin സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ selfregistration.cowin.gov.in ഈ ലിങ്ക് ഉപയോഗിച്ച് സെൽഫ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കുക. സെൽഫ് രെജിസ്ട്രേഷൻ ചെയ്തവർ വാട്സാപ്പ് വഴി എങ്ങനെ കോവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യും എന്ന് നമ്മുക്ക് നോക്കാം.


സർക്കാരിന്റെ കോവിഡ് സെൽഫ് രജിസ്‌ട്രേഷൻ സൈറ്റിൽ രജിസ്റ്റർ സമയത്ത് നിങ്ങൾ കൊടുത്തിട്ടുള്ള നമ്പറിൽ വാട്‌സാപ്പ് ഉണ്ടായിരിക്കണം. അതല്ലെങ്കിൽ വാട്‌സാപ്പ് ഉള്ള നമ്പർ ഉപയോഗിച്ച് വീണ്ടും സെൽഫ് രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കുന്നതാണ്.





  1. ആദ്യമായി മൈ ഗവ. കൊറോണ ഹെൽപ് ഡെസ്ക് നമ്പർ ആയ

9013151515 ഈ പത്തക്ക നമ്പർ തെറ്റ് കൂടാതെ നിങ്ങളുടെ വാട്‌സാപ്പ് ഉള്ള ഫോണിൽ സേവ് ചെയ്യുക.

  1. വാട്ട്‌സ്ആപ്പ് തുറന്ന് ഈ 9013151515 നമ്പറിൽ “BOOK SLOT ” എന്ന് ടൈപ്പ് ചെയ്ത് അയക്കുക.

  2. സർക്കാരിന്റെ കോവിഡ് സെൽഫ് രജിസ്‌ട്രേഷൻ സൈറ്റിൽ രജിസ്റ്റർ സമയത്ത് നിങ്ങൾ കൊടുത്തിട്ടുള്ള നമ്പറിലേക്ക് ഒരു OTP കോവിൻ പോർട്ടലിൽ നിന്നും SMS ആയി നിങ്ങളുടെ ഫോണിൽ ലഭിക്കും. അത് നിങ്ങൾ വാട്‌സാപ്പ് ചാറ്റിൽ അയച്ചുകൊടുക്കുക.





"നിങ്ങളുടെ OTP ഞങ്ങൾ സ്ഥിരീകരിക്കുകയാണ്, ഇതിന് 30 സെക്കൻഡ് വരെ എടുത്തേക്കാം ⌛"


ഇങ്ങനെ ഒരു സന്ദേശം ആദ്യം വാട്സാപ്പിൽ ലഭിക്കും. തുടർന്ന് നിങ്ങളുടെ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം നിങ്ങളുടെ നമ്പറിൽ നിന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളുടെ വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് അടുത്ത സന്ദേശമായി ലഭിക്കും.

സെൽഫ് രജിസ്‌ട്രേഷൻ സൈറ്റിൽ ഒരു നമ്പറിൽ നിന്ന് പരമാവധി 4 പേരെ വരെയാണ് ചേർക്കാൻ സാധിക്കുന്നത്. നിങ്ങൾ എത്ര പേരെ നിങ്ങളുടെ നമ്പറിൽ നിന്ന് ചേർത്തിട്ടുണ്ടോ അത്രയും പേരെയും ഈ സന്ദേശത്തിൽ കാണിക്കും.





4. വന്നിട്ടുള്ള വാട്‌സാപ്പ് സന്ദേശത്തിലെ ലിസ്റ്റിൽ നിന്നും വാക്സിൻ സ്ലോട്ട്

ബുക്ക് ചെയ്യേണ്ട ഒരാളുടെ ക്രമ നമ്പർ അടുത്തതായി അയച്ച് കൊടുക്കുക. ഉദാഹരണത്തിന് ലിസ്റ്റിൽ ഉള്ള ഒന്നാമത്തെ ആൾക്കാണ് വാക്സിൻ ബുക്ക് ചെയ്യേണ്ടതെങ്കിൽ "1" എന്ന് ടൈപ്പ് ചെയ്ത് അയക്കുക.


5. അപ്പോൾ ആ വ്യക്തിയുടെ രജിസ്‌ട്രേഷനും മുമ്പ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ അതും സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ മെസ്സേജ് വാട്‌സാപ്പിൽ ലഭിക്കും. അതിൻ്റെ തൊട്ടു താഴെയായി തന്നെ "Search by pincode" എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.


6. അടുത്തതായി നിങ്ങളുടെ വാട്‌സാപ്പിൽ കോവിഷീൽഡ്‌ , കോവാക്സിൻ, സ്പുട്നിക് എന്നീ മൂന്നു വാക്സിനുകളുടെ ലിസ്റ്റ് അടങ്ങിയ സന്ദേശം വരും. നിങ്ങളുടെ പിൻ നമ്പർ അടിച്ച് കൊടുക്കും മുമ്പ് ഇതിൽ ഏതു വാക്സിൻ വേണം എന്ന് തിരഞ്ഞെടുക്കണം. ഏത് വാക്സിൻ ആണോ നിങ്ങൾക്ക് താല്പര്യം അതിൽ ക്ലിക്ക് ചെയ്യുക.





7. അടുത്തതായി പണം അടച്ചുള്ള വാക്സിൻ ആണോ അതോ സൗജന്യമായി

ഉള്ള വാക്സിൻ ആണോ വേണ്ടത് എന്നത് ഉറപ്പാക്കാനായുള്ള ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും. പണം അടച്ചുള്ളത് ആണെങ്കിൽ "PAID" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. സൗജന്യമായ വാക്സിൻ ആണ് ആവശ്യം എങ്കിൽ "FREE" എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക. ഏതായാലും കുഴപ്പമില്ലങ്കിൽ "ANY" എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക.


8. അടുത്തതായി നിങ്ങളുടെ ആറക്ക പിൻ നമ്പർ അയച്ച് കൊടുക്കുക എന്നുള്ള സന്ദേശം ലഭിക്കും.

അപ്പോൾ നിങ്ങൾക്ക് വാക്സിൻ എടുക്കാൻ സൗകര്യപ്രദമായ സ്ഥലത്തെ പിൻ നമ്പർ തെറ്റ് കൂടാതെ അയച്ച് കൊടുക്കുക.


9. തുടർന്ന് അടുത്ത ഒരാഴ്ചത്തേക്ക് വാക്സിൻ ലഭ്യമായ നിങ്ങളുടെ തൊട്ടടുത്തുള്ള വാക്സിൻ സെന്ററുകളുടെ ലിസ്റ്റ് ഉൾക്കൊള്ളുന്ന സന്ദേശം നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കും. അതിൽ നിന്നും നിങ്ങൾക്ക് സൗകര്യപ്രദമായ വാക്സിൻ സെന്ററിന്റെ ക്രമ നമ്പർ കൃത്യമായി ടൈപ്പ് ചെയ്ത് അയക്കുക. ഉദാഹരണത്തിന് മൂന്നാമത്തെ വാക്സിൻ സെന്റർ ആണ് നിങ്ങൾക്ക് സൗകര്യപ്രദമെങ്കിൽ 3 എന്ന് മെസ്സേജ് അയക്കുക.


10. അപ്പോൾ അടുത്തതായി നിങ്ങൾക്ക് നിങ്ങൾ തിരഞ്ഞെടുത്ത വാക്സിൻ സെന്ററിലെ അടുത്ത ദിവസങ്ങളിലെ വാക്സിൻ ലഭ്യത സംബന്ധിച്ച ലിസ്റ്റ് മെസ്സേജ് ആയി വാട്‌സാപ്പിൽ ലഭിക്കും. അതിൽ നിന്നും നിങ്ങൾക്ക് സൗകര്യപ്രദമായ തിയതി ഏതാണോ ആ തിയതിക്ക് നേരെയുള്ള ക്രമ നമ്പർ തിരികെ മെസ്സേജ് അയക്കുക. ഉദാഹരണത്തിന് രണ്ടാമത്തെ ക്രമ നമ്പർ അനുസരിച്ചുള്ള തിയതി ആണ് സൗകര്യപ്രദമെങ്കിൽ 2 എന്ന് തിരികെ മെസ്സേജ് ടൈപ്പ് ചെയ്ത് അയക്കുക.







ഇത്രയും ചെയ്ത് കഴിയുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്തതിന്റെ സന്ദേശം sms ആയും വാട്‌സാപ്പിൽ മെസ്സേജ് ആയും ലഭിക്കുന്നതാണ്. ഈ മെസ്സേജ് ഡിലീറ്റ് ചെയ്യാൻ പാടുള്ളതല്ല. ശേഷം നിങ്ങൾക്ക് ലഭ്യമായിട്ടുള്ള സ്ലോട്ട് അനുസരിച്ച് നിങ്ങൾ തിരഞ്ഞെടുത്ത വാക്സിൻ സെന്ററിൽ ഹാജരാവുക. പോകുമ്പോൾ സെൽഫ് രെജിസ്ട്രേഷൻ സമയത്ത് നിങ്ങൾ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖയും കയ്യിൽ കരുതുക.


*************************

സ്റ്റെപ്‌സ് ചുരുക്ക രൂപത്തിൽ


  1. 9013151515 നമ്പർ ഫോണിൽ സേവ് ചെയ്യുക.


  1. വാട്ട്‌സ്ആപ്പ് തുറന്ന് ഈ 9013151515 നമ്പറിൽ “BOOK SLOT ” എന്ന് ടൈപ്പ് ചെയ്ത് അയക്കുക.

  2. OTP SMS ആയി നിങ്ങളുടെ ഫോണിൽ ലഭിക്കും. അത് നിങ്ങൾ വാട്‌സാപ്പ് ചാറ്റിൽ അയച്ചുകൊടുക്കുക.


4. വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യേണ്ട ഒരാളുടെ ക്രമ നമ്പർ അടുത്തതായി അയച്ച് കൊടുക്കുക.


5. "Search by pincode" എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.





6. അടുത്തതായി കോവിഷീൽഡ്‌ , കോവാക്സിൻ, സ്പുട്നിക് ഇതിൽ ഏതു വാക്സിൻ വേണം എന്ന് തിരഞ്ഞെടുക്കണം. ഏത് വാക്സിൻ ആണോ

നിങ്ങൾക്ക് താല്പര്യം അതിൽ ക്ലിക്ക് ചെയ്യുക.


7. അടുത്തതായി പണം അടച്ചുള്ളത് ആണെങ്കിൽ "PAID" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. സൗജന്യമായ വാക്സിൻ ആണ് ആവശ്യം എങ്കിൽ "FREE" എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക. ഏതായാലും കുഴപ്പമില്ലങ്കിൽ "ANY" എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക.


8. അടുത്തതായി നിങ്ങൾക്ക് വാക്സിൻ എടുക്കാൻ സൗകര്യപ്രദമായ സ്ഥലത്തെ പിൻ നമ്പർ തെറ്റ് കൂടാതെ അയച്ച് കൊടുക്കുക.


9. തുടർന്ന് നിങ്ങൾക്ക് സൗകര്യപ്രദമായ വാക്സിൻ സെന്ററിന്റെ ക്രമ നമ്പർ കൃത്യമായി ടൈപ്പ് ചെയ്ത് അയക്കുക.


10. അടുത്തതായി സൗകര്യപ്രദമായ തിയതി ഏതാണോ ആ തിയതിക്ക് നേരെയുള്ള ക്രമ നമ്പർ തിരികെ മെസ്സേജ് അയക്കുക.




****************








94 views0 comments