• NEW INDIA MEDIA

ബിസിനസ്സ് സൗജന്യമായി മാർക്കറ്റ് ചെയ്യാൻ സാധിക്കുന്ന 7 ആപ്ലിക്കേഷനുകൾ

Updated: Jul 28

ഏത് ബിസിനസ്സായാലും അത് നല്ല രീതിയിൽ വിജയിക്കണമെങ്കിൽ നല്ലതുപോലെ മാർക്കറ്റും ചെയ്യണം.






ഏത് ബിസിനസ്സായാലും അത് നല്ല രീതിയിൽ വിജയിക്കണമെങ്കിൽ നല്ലതുപോലെ മാർക്കറ്റും ചെയ്യണം. കുറച്ചു വർഷങ്ങൾക്കു മുമ്പ് പരസ്യം ചെയ്യാനായി പൊതുവെ ഉപയോഗിച്ചിരുന്നത് ന്യൂസ്‌പേപ്പറുകൾ, ടീവി, മാഗസിനുകൾ, നോട്ടീസ്, പോസ്റ്ററുകൾ മുതലായവയാണ്. എന്നാൽ ഇപ്പോൾ ഇതിൽ നിന്നെല്ലാം മാറി ഓൺലൈൻ മാധ്യമം വഴിയാണ് എല്ലാവരും കൂടുതൽ പരസ്യങ്ങൾ ചെയ്യുന്നത്. ഇതിൽ ചില പരിമിതികളോടെ തികച്ചും സൗജന്യമായി പരസ്യങ്ങൾ ചെയ്യാനുള്ള അവസരം ഉണ്ട്. അതേപോലെ ചെറിയ തുകകൾ അടച്ചാൽ പരിമിതികൾ ഇല്ലാതെ പരസ്യങ്ങൾ ചെയ്യാനുള്ള സാധ്യതകളുമുണ്ട്. അതേതൊക്കെ, എങ്ങനെയൊക്കെ എന്ന് നോക്കാം.. .


1. ഷെയർ ചാറ്റ്


വേഗത്തിൽ ആശയവിനിമയത്തിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ ആണ്‌ ഷെയർ ചാറ്റ് ( share chat ). ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചു വളരെ വേഗത്തിൽ കൂടുതൽ ആളുകളിലേക്ക് പരസ്യങ്ങൾ എത്തിക്കാൻ നമ്മുക്ക് സാധിക്കും.




ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.








2. ഫേസ്ബുക് -


ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽമീഡിയ ആണ് ഫേസ്ബുക്. ഫേസ്ബുക് വഴി നമ്മുടെ ബിസിനസ്സ് പല വിധത്തിൽ നമ്മുക്ക് പരസ്യം ചെയ്യാൻ അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രെദ്ധയിലേക്ക് എത്തിക്കാൻ സാധിക്കും. അതിന് ആദ്യം നമ്മുടെ ബിസിനസ്സിന്റെ പേരിൽ ഒരു ഫേസ്ബുക് പേജ് ഉണ്ടാക്കണം. അതിൽ ബിസിനസ്സ് കാര്യങ്ങൾ പരസ്യം ചെയ്യുക. കൂടുതൽ ആളുകളിലേക്ക് ഈ പോസ്റ്റുകൾ ഷെയർ ചെയ്യുക.

മറ്റൊന്ന് ഫേസ്ബുക് ഗ്രൂപ്പുകളാണ്. ഒന്നെങ്കിൽ സ്വന്തമായൊരു ഗ്രൂപ്പുണ്ടാക്കുക. അതല്ലെങ്കിൽ നിലവിലുള്ള ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക. ശേഷം നമ്മുടെ ബിസിനസ് പരസ്യങ്ങൾ ഗ്രൂപ്പുകളിലേക്ക് നേരിട്ട് അയക്കുക.


ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.










3. ഹലോ ആപ്പ്


ഹലോ ആപ്പ് ഉപയോഗിച്ചും നമ്മുക്ക് നമ്മുടെ ബിസിനസ് പരസ്യം ചെയ്യാം. ധാരാളം ജനങ്ങൾ ഉപയോഗിക്കുന്ന ഒരു ആപ്പാണിത്. ഇതിൽ നമ്മൾ കൊടുക്കുന്ന നമ്മുടെ ഓരോ പരസ്യങ്ങൾക്കും നല്ല പ്രതികരണവും സ്വീകാര്യതയും ലഭിക്കുന്നതാണ്.


ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.













4. ഇൻസ്റ്റാഗ്രാം.


ഫേസ്ബുക് കമ്പനിയുടെ തന്നെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇൻസ്റ്റാഗ്രാം. ധാരാളം ആളുകളാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്. നമ്മുടെ ബിസിനസ്സിന്റെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങാനും പരസ്യങ്ങൾ കൊടുക്കാനും നമ്മുക്ക് സാധിക്കും.


ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.












5. വാട്സാപ്പ് (whatsapp)


സ്മാർട് ഫോൺ ഉപയോഗിക്കുന്ന എല്ലാവരും ഉപയോഗിക്കുന്ന എല്ലാവരും ഇന്ന് വട്സാപ്പും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിസിനസ്സ് പരസ്യങ്ങൾ ചെയ്യാനായി ധാരാളം ആളുകൾ ഉപയോഗിക്കുന്ന ഒരു മാർഗമാണിത്. വാട്സാപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ചും, വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ നമ്പറുകൾ ശേഖരിച്ചും നമ്മുക്ക് പരസ്യങ്ങൾ ഓരോ ആളുകളിലേക്കും നേരിട്ടെത്തിക്കാൻ സാധിക്കും.


ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.










6. ഹെലോ ഫൈ


ബിസിനസ് പരസ്യങ്ങൾ ചെയ്യാനായി ഉപയോഗിക്കാവുന്ന മറ്റൊരു നല്ല അപ്പ്ലിക്കേഷനാണ് ഇത്. ഇതിലും നമ്മുടെ ഓരോ പരസ്യത്തിനും ഒരുപാടു പ്രതികരണങ്ങൾ ലഭിക്കും. മറ്റ് ആപ്ലിക്കേഷൻസ് പോലെ തന്നെ ധാരാളം ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണിതും.


ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.






7. O L X


മറ്റൊരു പ്രധാനപ്പെട്ട ആപ്പ്ലിക്കേഷനാണ് olx . ഇവിടെ നമ്മുക്ക് നമ്മുടെ പ്രോഡക്ടസ് വിൽക്കാനും ബിസിനസ് പരസ്യം ചെയ്യാനുമെല്ലാം സാധിക്കും. ധാരാളം ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണിത്.


ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.












......................

141 views1 comment