• NEW INDIA MEDIA

നിങ്ങള്‍ക്ക് സ്വന്തമായി ഫോണിൽ ഒരു ബയോഡാറ്റ നിര്‍മ്മിക്കാം.

Updated: Jul 28




ഇന്നത്തെ കാലത്ത്‌ നല്ലോരു ബയോഡാറ്റ ഉണ്ടാക്കി കിട്ടാൻ നമ്മൾ പലരുടെയും സഹായം തേടേണ്ട അവസ്ഥയാണ് പലര്‍ക്കും. എന്നാൽ ആരുടെയും സഹായം കൂടാതെ നമ്മുക്ക് സ്വന്തമായി ബയോഡാറ്റ നിർമ്മിക്കാൻ കഴിയും. അതും നമ്മുടെ കൈയില്‍ ഉള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് മാത്രം. ഇതിനായി അദ്യം നമ്മുക്ക് നമ്മുടെ ഫോണില്‍ കുറച്ച് ആപ്പ് വേണ്ടി വരും. അത് ഏതൊക്കെ എന്ന് നോക്കാം.



1. INTELLIGENT CV -


ഈ ആപ്പ് ആന്‍ഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്ന ആളുകള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ലഭിക്കും. ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമ്മുക്ക് നമ്മുടെ ബയോഡാറ്റ തയ്യാറാക്കാന്‍ സാധിക്കും. അതും തികച്ചും വ്യത്യസ്തമായ മോഡലില്‍. പല നിറത്തിലും വലുപ്പത്തിലും ഉള്ള മോഡലുകൾ ലഭ്യമാണ്‌. ഇതിൽ ഏകദേശം 500 ല്‍ അധികം ഡിസൈന്‍ ലാഭമാണ്. ബയോഡാറ്റ ഉണ്ടാക്കി പരിചയം ഉള്ളവർക്കും പരിചയം ഇല്ലാത്ത ആളുകള്‍ക്കും ഈ സേവനങ്ങള്‍ ഉപയോഗിച്ച്‌ വളരെ എളുപ്പത്തില്‍ ബയോഡാറ്റ തയ്യാറാക്കാം. ഓരോ ഘട്ടം നമ്മൾ ചെയ്യുമ്പോഴും അതിനു വേണ്ട നിര്‍ദേശങ്ങള്‍ അപ്ലിക്കേഷന്‍ തന്നെ നമ്മുക്ക് തരും. കൂടാതെ ബയോഡാറ്റയുടെ ഒപ്പം വളരെ സൗജന്യം ആയി ഒരു കവറിങ് കത്തും നമ്മുക്ക് ലഭിക്കും.


ഇതൊന്നും കൂടാതെ പുതിയ രീതിയില്‍ ബയോഡാറ്റ എഡിറ്റ് ചെയ്ത് ഭംഗി ആക്കാനുള്ള സൗകര്യവും intelligent cv ല്‍ ലഭ്യമാണ്. പാരഗ്രാഫ് തിരിക്കാനും. അക്ഷരങ്ങളുടെ വലിപ്പം ക്രമീകരിക്കാൻ ഒക്കെ ഇതിൽ സാധിക്കും. അതേ പോലെ തന്നെ ബയോഡാറ്റയിൽ ഉള്ള ഓരോ വിഭാഗത്തിന്റെയും ക്രമം മാറ്റം വരുത്താനും, പേര് മാറ്റാനും, പുതിയ വിഭാഗങ്ങള്‍ കൂട്ടി ചെറുക്കാനും, ചെയതത് എപ്പോൾ വേണമെങ്കിലും തിരുത്താനും എല്ലാം എളുപ്പമുള്ള വിധത്തില്‍ ആണ്‌ ഇതിൽ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.


ഇതിൽ നിന്ന് തന്നെ ബയോഡാറ്റ പ്രിന്റ് കൊടുക്കാനും, മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കാനും ഉള്ള ഓപ്ഷനും ഉണ്ട്. അത് പോലെ pdf രൂപത്തിൽ ഉള്ള ബയോഡാറ്റ നിര്‍മ്മിക്കാനുള്ള സൗകര്യവും ഉണ്ട്.


ഇതിൽ പല വിധത്തിലുള്ള ഡിസൈന്‍ ഉണ്ട്.


  1. ഫങ്ഷണൽ

  2. ക്രമത്തില്‍ ഉള്ളത്

  3. മള്‍ട്ടിപ്പിള്‍ കോംബിനേഷൻ

  4. ഒറ്റ പേജ്

  5. രണ്ട് പേജ്

  6. തുടക്കക്കാരനായ ആള്‍ക്ക് വേണ്ടി ഉള്ളത്



തുടങ്ങി വ്യത്യസ്ത തരത്തിൽ ഉള്ള മോഡലുകളും ലഭ്യമാണ്‌.


കവർ ലെറ്റര്‍ നിര്‍മ്മിക്കാനുള്ള സൗകര്യം ആണ്‌ മറ്റൊരു ആകര്‍ഷണം. ഒരു ബയോഡാറ്റ അയക്കുമ്പോള്‍ കൂടെ ഒരു കവർ ലെറ്റര്‍ വെക്കേണ്ടത് അത്യാവശ്യമാണ്. ആകര്‍ഷകമായ രീതിയില്‍ വളരെ പ്രൊഫഷണല്‍ ആയി ഒരു കവർ ലെറ്റര്‍ തയ്യാറാക്കാന്‍ ഇതിലൂടെ സാധിക്കും.



CLICK HERE TO DOWNLOAD




2. CV / RESUME MAKER - CREATOR


അടുത്തതായി പരിചയപ്പെടുത്തുന്നത് cv /resume maker - creator എന്ന അപ്ലിക്കേഷന്‍ ആണ്‌. ഇന്നത്തെ കാലത്ത്‌ ഒരു ജോലിക്ക് അപേക്ഷ നല്‍കുമ്പോള്‍, ഇന്റര്‍വ്യൂന് പോകുമ്പോൾ എല്ലാം അത്യാവശ്യമായ ഒന്നാണ് ആകര്‍ഷകമായ cv.

ഈ അപ്ലിക്കേഷന്‍ ഉപയോഗിച്ചും വളരെ വ്യത്യസ്തവും ആകര്‍ഷകവും ആയ cv ഉണ്ടാക്കാൻ നമ്മുക്ക് സാധിക്കും.


Resume നിര്‍മ്മിക്കുമ്പോള്‍ അതിന്റെ മോഡൽ അല്ലെങ്കില്‍ ഡിസൈന്‍ തുടങ്ങിയവയെ കുറിച്ച് നമ്മൾ പേടിക്കേണ്ട ഒരു കാര്യവും ഇല്ല. അതിൽ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നമ്മൾ ഫോണിൽ തന്നെ പൂരിപ്പിച്ച് നൽകിയാൽ മതി. വളരെ ചുരുങ്ങിയ സമയം കൊണ്ട്‌ വളരെ മനോഹരമായ cv നമ്മുക്ക് നിർമ്മിക്കാൻ സാധിക്കും.. Pdf രീതിയില്‍ സേവ് ചെയ്യാനും സാധിക്കും.


സാധാരണ ഒരു cv ല്‍ ഉള്ളത് പോലെ അടിസ്ഥാനപരമായ വിവരങ്ങൾ എല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നു.


  1. അക്കാഡമിക് വിവരങ്ങൾ

  2. പരിചയ സമ്പത്ത്‌

  3. അവാര്‍ഡുകള്‍

  4. ലക്ഷ്യം

  5. കോണ്ടാക്റ്റ്

  6. Reference

  7. ഫോട്ടോയും ഒപ്പും

അങ്ങനെ നിരവധി ഓപ്ഷന്‍ ലഭ്യമാണ്‌.


CLICK HERE TO DOWNLOAD

............


79 views0 comments