• NEW INDIA MEDIA

നിങ്ങളുടെ ഫോട്ടോയും വീഡിയോയും ഫോണിൽ സൂക്ഷിക്കാം.... ആരും കാണാതെ .





ജീവിതത്തിൽ രഹസ്യങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ പരസ്യമായാൽ പലരുടെയും അന്തസ്സും മാനവും നഷ്ടപ്പെടും. അതുകൊണ്ട് തന്നെ അവരുടെ രഹസ്യങ്ങൾ ചിലപ്പോൾ ഒരു ഫോട്ടോ ആകാം അല്ലെങ്കിൽ ചിലപ്പോൾ ഒരു വീഡിയോ ആകാം ഇത് ആരും കാണാതെ സൂക്ഷിക്കുക എന്നത് വളരെ വലിയ ഒരു പ്രശ്നമാണ്. എന്നാൽ ഇന്നിതിനു വേണ്ടി പല അപ്ലിക്കേഷനുകളും ഫോണിൽ ലഭ്യമാണ്. അതിൽ ഏറ്റവും മികച്ചത് ഏതൊക്കെ എന്ന് നോക്കാം.


1 . photo and video locker


ഈ ആപ്പിൾ നമ്മുടെ സ്വകാര്യ ഫോട്ടോസും വീഡിയോയും സൂക്ഷിച്ച് വെക്കാൻ സാധിക്കും. ഈ ആപ്പ് ഡൗൺലോഡ് ചെയ്തതിനു ശേഷം ഒരു പിൻകോഡ് ചോദിക്കും. അത് നമ്മൾ കൃത്യമായി ടൈപ്പ് ചെയ്ത് കൊടുക്കുക. പിന്നീട് ഈ പിൻ നമ്പർ വെച്ച് മാത്രമേ നമ്മുക്ക് ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കു. വേറെ ഒരു വ്യക്തിക്കും ഇത് ഓപ്പൺ ആക്കാൻ സാധിക്കില്ല.


ഇത് മറ്റുള്ള ആപ്പിൾ നിന്നും നമ്മുടെ ഫോട്ടോയും വീഡിയോയും സംരക്ഷിക്കും. ഇതിൽ നിന്ന് ഫയൽ എന്തെങ്കിലും ഡിലീറ്റ് ആയാൽ 15 ദിവസത്തിനുള്ളിൽ അത് റിക്കവർ ചെയ്തെടുക്കാനും സാധിക്കും. കൂടാതെ ഈ അപ്ലിക്കേഷനു ഉള്ളിൽ ഫോൾഡറുകൾ നിർമ്മിച്ച് നമ്മുക്ക് നമ്മുടെ മറ്റു വിവരങ്ങളും സൂക്ഷിച്ച് വെക്കാൻ സാധിക്കും.


https://play.google.com/store/apps/details?id=com.optoreal.hidephoto.video.locker


2 . calculate app


ഫോട്ടോയും വീഡിയോയും സുരക്ഷിതമായി വെക്കാൻ സാധിക്കുന്ന മറ്റൊരു അപ്ലിക്കേഷൻ ആണിത് . ഇതിൽ ഫോട്ടോയും വീഡിയോയും പ്രത്യേകം പ്രത്യേകം ഫോൾഡർ ആയി കാണാൻ സാധിക്കും. ഇതിന്റെ ഐക്കൺ ഒരു കാൽകുലേറ്ററിന്റെ രൂപത്തിൽ ആയത് കൊണ്ട് പെട്ടെന്ന് ആരും ഇത് തുറന്ന് നോക്കില്ല എന്നത് ഈ ആപ്പിനെ കൂടുതൽ സുരക്ഷിതമായി നമ്മുടെ ഫയൽസ് സൂക്ഷിക്കാൻ ഉള്ള ഒരിടമാക്കി മാറ്റുന്നു. ഇതൊന്നും കൂടാതെ ഈ അപ്ലിക്കേഷൻ ഒരു ബ്രൗസർ സപ്പോർട്ട് കൂടെ ഉപയോക്താക്കൾക്ക് നൽകുന്നു. ഈ ബ്രൗസർ വഴി നമ്മുക്ക് നമ്മുടെ ഫയൽസ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഡൗൺലോഡ് ചെയ്തത് ഇതിൽ തന്നെ സേവ് ആയി ഇരുന്നോളും. ഓരോ ഫയലും പ്രത്യേക രീതിയിൽ ക്രമീകരിക്കാൻ കഴിയും. ഇതിൽ തന്നെ ഇമേജ് വ്യൂവറും വീഡിയോ പ്ലെയറും നമ്മുക്ക് built ചെയ്യാൻ സാധിക്കും. കൂടാതെ ധാരാളം സ്റ്റോറേജ് സ്പേസ് ഉണ്ടെന്നത് ഇതിന്റെ വളരെ വലിയ ഒരു പ്രത്യേകതയാണ്. ഈ അപ്ലിക്കേഷനും നമ്മുക്ക് ഒരു പാസ്‌വേഡ് വഴി കൂടുതൽ സുരക്ഷിതമായി നിയന്ത്രിക്കാൻ സാധിക്കും. ഇനി അഥവാ പാസ്‌വേഡ് മറന്നാൽ അത് പുനഃക്രമീകരിക്കാൻ ഉള്ള മാർഗവും ഇതിൽ ഉണ്ട്.


https://play.google.com/store/apps/details?id=com.flatfish.cal.privacy


63 views0 comments