• NEW INDIA MEDIA

വള്ളങ്ങളും വെള്ളവും നിറഞ്ഞ നാട്

Updated: Aug 30, 2021


കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. പ്രകൃതി ഭംഗി, കായലുകൾ, തടാകങ്ങൾ, കടൽ എന്നിവ ആലപ്പുഴയുടെ മാറ്റ് കൂട്ടുന്നു. ധാരാളം നെൽ വയൽ പാടങ്ങൾ ഇവിടെ കാണാൻ സാധിക്കും. കൃഷിയും മീൻ പിടുത്തവുമാണ് പ്രധാന ജോലി . നല്ല മഴക്കാലത്ത് ആലപ്പുഴയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ ആകുന്നത് സാധാരണമാണ്. കോട്ടയം, എറണാകുള, പത്തനംതിട്ട എന്നീ ജില്ലകളുമായി അതിർത്തി പങ്കിടുന്നു. ലോക ടൂറിസം ഭൂപടത്തിൽ ആലപ്പുഴയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്. വിദേശ വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലമാണ് ആലപ്പുഴ. ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ താഴെ പറയുന്നവയാണ്.

ഹൗസ് ബോട്ട്


ആലപ്പുഴ ബീച്ച്


വേമ്പനാട് കായൽ


കൃഷ്ണപുരം കൊട്ടാരം


കുട്ടനാട്


മാരാരികുളം ബീച്ച്


പാതിരാമണൽ


കരുമാടിക്കുട്ടൻ


പള്ളിപ്പുറം


പുന്നപ്ര ബീച്ച്


ലൈറ്റ് ഹൗസ്


നാഷണൽ കാർട്ടൂൺ മ്യുസിയം


കയർ മ്യുസിയം

ആലപ്പുഴയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹൗസ് ബോട്ടുകൾ. ടൂറിസ്റ്റുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട ആകർഷണവും ഈ ഹൗസ് ബോട്ടുകൾ തന്നെയാണ്. ഒരു മുറി മുതൽ 10 കിടപ്പ് മുറികൾ വരെയുള്ള ഹൗസ് ബോട്ടുകൾ ലഭ്യമാണ്. ഇതിൽ അത്യാഢംബര ബോട്ടുകളും നമ്മുക്ക് കാണാൻ സാധിക്കും. ഫ്രഷ് ആയി പിടിച്ച കായൽ മീൻ കൂട്ടി ഉച്ചക്ക് നല്ലൊരു ഊണ് ഹൗസ് ബോട്ട് യാത്രികർക്കുള്ള സ്പെഷ്യൽ ഇനം ആണ്. മീൻ പിടിക്കാനും തെങ്ങിൽ നിന്ന് കള്ള് ചെത്താനുമെല്ലാം ഉള്ള സൗകര്യങ്ങളും ലഭ്യമാണ്.
ആലപ്പുഴയിലെ മറ്റൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയുടെ ഹൃദയ ഭാഗത്തതായി കാണപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരിടമാണിത്. കുട്ടികൾക്ക് കളിക്കാൻ ഉള്ള പാർക്ക് കൂടാതെ സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഉള്ള സൗകര്യവും ഇവിടെ ഉണ്ട്. നല്ല നീളത്തിൽ കിടക്കുന്ന ബീച്ചാണിത്. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒരിടമാണ്.


ആലപ്പുഴ ബീച്ചിനോട് ചേർന്ന് തന്നെ കിടക്കുന്ന ഒരിടമാണ് ലൈറ്റ് ഹൗസ്. ഇത് വളരെ നല്ലൊരു ദൃശ്യ ഭംഗി നമ്മുക്ക് സമ്മാനിക്കുന്നു. ഇതിന്റെ മുകളിൽ കയറിയാൽ ആലപ്പുഴ പൂർണമായും കാണാൻ സാധിക്കും. ഇതിൽ പ്രവേശന നിരക്കായി 20 രൂപയാണ് ഈടാക്കുന്നത്.


മറ്റൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് കുട്ടനാട്. സമുദ്ര നിരപ്പിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണിത്. അതുകൊണ്ട് തന്നെ പെട്ടെന്ന് വെള്ളം കയറുന്ന ഒരു ഇടം കൂടിയാണിത്. ഇവിടെ ധാരാളം നെൽപ്പാടങ്ങളും കൃഷിയിടങ്ങളും കാണാൻ സാധിക്കും. ധാരാളം സിനിമ ചിത്രീകരണങ്ങൾക്ക് വേദിയായ ഒരു സ്ഥലം കൂടിയാണിത്. നല്ല നാടൻ വിഭവങ്ങളും കായൽ വിഭവങ്ങളും ഇവിടുത്തെ പ്രത്യേകതകൾ ആണ്.


പുന്നപ്ര കായൽ ആലപ്പുഴയുടെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. നെഹറു ട്രോഫി വള്ളം കളി നടക്കുന്നത് ഇവിടെയാണ്. ഇത് കാണാനായി എല്ലാ വർഷവും ധാരാളം ആളുകൾ എത്താറുണ്ട്. ശിക്കാരി ബോട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവ ഇവിടെ ലഭ്യമാണ്.


പാതിരാമണൽ. ആലപ്പുഴയുടെ വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ഇത്. ഇവിടെ എത്തിചേരാൻ രണ്ടു വഴികളാണുള്ളത്. മുഹമ്മ എന്ന സ്ഥലത്ത് നിന്നും കുമാരകത്തേക്ക് പോകുന്ന ബോട്ടിൽ കയറിയാൽ ഇവിടെ എത്തിച്ചേരാം. കൂടാതെ കുമരകത്ത് നിന്നും ശിക്കാരി ബോട്ടിൽ കയറിയും ഇവിടെ എത്താവുന്നതാണ്. ധാരാളം പക്ഷികളെ കാണാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.


കയർ മ്യൂസിയം മറ്റൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകർഷണമാണ്. ആലപ്പുഴയിലെ കാലാവൂരാണ് ഇത് സ്ഥിതി ചെയ്യുന്നത്. ധാരാളം കരകൗശല വസ്തുക്കൾ ഇവിടെ കാണാൻ സാധിക്കും. കയർ കൊണ്ടുണ്ടാക്കിയ വസ്തുക്കൾ ഇവിടെ ലഭ്യമാണ്. കയർ ഫാക്ടറിയും ഇവിടെ ചെന്നാൽ കാണാൻ സാധിക്കും.


ടൂറിസ്റ്റുകൾ ധാരാളം എത്തുന്ന മറ്റു രണ്ടു പ്രധാനപ്പെട്ട ബീച്ചുകളാണ് മാരാരികുളം ബീച്ചും പുന്നപ്ര ബീച്ചും. നല്ല സ്വകാര്യത ലഭിക്കുന്ന ബീച്ചാണിത് രണ്ടും.

Juma Al Majid ഗ്രൂപ്പിൽ പുതിയ തൊഴിൽ അവസരങ്ങൾ.


കേന്ദ്ര സർക്കാർ ജോലി നേടാം - NRL Recruitment 2021

GST എന്നാൽ എന്ത് ?എങ്ങനെ GST നമ്പർ എടുക്കാം ??


GST റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്ങനെ ?
കയർ ബോർഡിൽ സ്ഥിര ജോലി നേടാം- കേരളത്തിലും അവസരം - വനിതകൾക്ക് അപേക്ഷാ ഫീസ് ഇല്ല

സുകന്യ സമൃദ്ധി യോജന - അറിയേണ്ടതെല്ലാം


ഇന്റർവ്യൂ എങ്ങനെ നേരിടാം ?

ബിസിനസ്സ് തുടങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?
മഴക്കാലത്ത് സുന്ദരിയായി വാഗമൺ5 ലക്ഷം വരെ വായ്പ ലഭിക്കുന്നു 40 % സബ്‌സീഡിയും .

സോപ്പ് ബിസിനസ് എങ്ങനെ തുടങ്ങാം ??

പോക്ക് വരവ് എന്നാൽ എന്ത് ? എങ്ങനെ ?
നോർക്ക റൂട്ട്സ് : പ്രവാസി ഐഡി കാർഡ് - ഇൻഷുറൻസ് - പെൻഷൻ : ഓൺലൈനിൽ അപേക്ഷിക്കുന്നതെങ്ങനെ -സ്ഥലം വാങ്ങുമ്പോളും വിൽക്കുമ്പോഴും ശ്രെദ്ധിക്കേണ്ട രേഖകൾ എന്തൊക്കെ ?
197 views0 comments