• NEW INDIA MEDIA

ആധാരം അല്ലെങ്കിൽ പ്രമാണം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

ആധാരം വളരെവില ഉള്ള ഒരു രേഖയാണ് . നമ്മുടെ ആധാരം നഷ്ടപ്പെട്ടുപോയാൽ എന്തു ചെയ്യണം എന്ന് നമ്മുക്ക് നോക്കാം.





നഷ്ടപ്പെട്ട് പോയത് നമ്മുടെ ഒരു സ്വത്താണ് . അത്‌ കൊണ്ട് തന്നെ നമ്മൾ ഈ വിവരം അടുത്തുള്ള പോലിസ് സ്റ്റേഷനിൽ അറിയിക്കണം . അവർ അതിനെക്കുറിച്ചു അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കും . കൂടതെ പാത്രത്തിൽ നമ്മൾ പരസ്യം കൊടുക്കുകയും , ഗസറ്റിൽപരസ്യം കൊടുക്കുകയും ചെയ്യണം . ഇതിന്റെയെല്ലാം രേഖകൾ നമ്മൾ സൂക്ഷിച്ചുവെക്കണം .


നമ്മുടെ ആധാരം ഏതെങ്കിലും പ്രകൃതിദുരന്തത്തിലോ , പ്രളയത്തിലോ ആണ് നഷ്ടപ്പെട്ടത് എങ്കിൽ അത് തിരികെ കിട്ടാൻ ഗവൺമെന്റ് ആ മേഖലയിൽ ഉള്ളവർക്ക് പ്രത്യേക പാക്കേജുകളോ , സ്കീമുകളോ തയ്യാറാക്കും . അത് വഴി വളരെ എളുപ്പത്തിൽ തിരികെ എടുക്കാൻ നമ്മുക്ക് സാധിക്കും .


എന്നാൽ നമ്മുടെ ആധാരം മറ്റേതെങ്കിലും വിധത്തിൽ ( മോഷണം , യാത്രയിൽ നഷ്ടമാകുക ) നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും .


നമ്മുക്ക് സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ആധാരം അല്ലെങ്കിൽ മുന്നാധാരം ഇവയുടെ സർട്ടിഫൈഡ് പകർപ്പ് ലഭിക്കും . ഇത് നമ്മുക്ക് ഓൺലൈൻ ആയി ചെയ്യാൻ സാധിക്കും . ഓൺലൈൻ ആയി നമ്മൾ അപേക്ഷിച്ച ശേഷം അതിന്റെ രസീതും 50 രൂപയുടെ മുദ്രപത്രവും അതിനോടൊപ്പം 10 ന്റെ white papers ഉം ഉൾപ്പെടുന്നു . അപേക്ഷ സബ് രജിസ്ട്രാർ ഓഫീസിൽ കൊടുക്കുക . ഇതിനോടൊപ്പം 330 രൂപ ഫീസ് കൂടെ അടച്ചാൽ നമ്മുക്കിതിന്റെ സർട്ടിഫൈഡ് പകർപ്പ് ലഭിക്കും . അതിന്റെ കൂടെ നമ്മൾ ആദ്യം പറഞ്ഞ പോലീസിന്റെ റിപ്പോർട്ടും, പത്രപരസ്യവും , ഗസറ്റിലെ പരസ്യവും കൂടെ കരുതുകയും വേണം .

205 views0 comments