• NEW INDIA MEDIA

ആധാരം എന്നാൽ എന്ത് ?ഏതൊക്കെ ?

Updated: May 30





ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖയാണ് ആധാരം . ഭൂമിവിൽക്കുമ്പോൾ തയ്യാറാക്കുന്ന രേഖയാണ് ആധാരം . കൃത്യമായ് കാര്യങ്ങൾ മുദ്രപ്പത്രത്തിൽ എഴുതി രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാക്കുന്നത് . ഒരേ സ്ഥലത്തിന്റെ പഴയ അധരങ്ങൾ നിലവിൽ ഉണ്ടെങ്കിൽ അതിനെ മുന്നാധാരം എന്നും അടിയാധാരം എന്നും അറിയപ്പെടുന്നു.




“ഒരു വാഹനത്തിന് അതിന്റെ RC ബുക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണോ അതേപോലെ തന്നെയാണ് ഒരു സ്ഥലത്തേ സംബന്ധിച്ച് ആധാരം. .”

ആധാരം പലവിധത്തിൽ ഉണ്ട്.


  1. തീറാധാരം (ജന്മ തീറാധാരം, കാണം തീറാധാരം)

  2. ഇഷ്ടദാന ആധാരം

  3. ഭാഗപത്രം

  4. കൂട്ട അവകാശി / ഒഴിമുറി ആധാരം .

  5. വിൽപ്പത്രം

  6. അവകാശതീറാധാരം


1 . തീറാധാരം

ആധാരത്തിൽ പ്രധാനപ്പെട്ട അല്ലെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന തരം ആണിത് . ഇതിൽ രണ്ടു തരം ഉണ്ട് .

ജന്മ തീറാധാരം , കാണം തീറാധാരം


ജന്മ തീറാധാരം


ഒരു സ്ഥലം വാങ്ങുന്ന ആൾ ആ സ്ഥലമുടമക്ക് പൂർണമായി കൊടുക്കേണ്ട തുക എത്രയാണോ അത് കൊടുത്ത് ആ സ്ഥലം വാങ്ങുമ്പോൾ എഴുതുന്ന ആധാരം ആണ് ജന്മ തീറാധാരം . ഇതിൽ ഉടമസ്ഥാവകാശം പൂർണമായി കൈമാറുന്നു .




കാണം തീറാധാരം


ഇവിടെ സ്ഥലത്തിന്റെ അവകാശം പൂർണമായും കൊടുക്കാതെ നിശ്ചിത വർഷത്തേക്ക് പാട്ടത്തിനോ മറ്റ് ആവശ്യത്തിനോ വേണ്ടി കൊടുക്കുമ്പോൾ എഴുതുന്നതാണ് ഈ ആധാരം . ഇവിടെ ഉടമസ്ഥാവകാശം പൂർണമായും കൈമാറ്റം ചെയ്യപ്പെടുന്നില്ല .


2 . ഇഷ്ടദാന ആധാരം


ഒരു വ്യക്തി പ്രതിഫലം ഒന്നും വാങ്ങാതെ അദ്ധേഹത്തിന്റെ മക്കൾക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും സ്ഥലം കൊടുക്കുമ്പോൾ എഴുതുന്ന ആധാരം ആണ് ഇഷ്ടദാന ആധാരം . ഇവിടെ ഉടമസ്ഥാവകാശം പൂർണമായും കൈമാറ്റം ചെയ്യപ്പെടുന്നു .


3 . ഭാഗപത്രം



ഒരു സ്ഥലം ഒരുപാടു വ്യക്തികൾക്ക് വീതം വെച്ച് കൊടുക്കുമ്പോൾ എഴുതുന്ന ആധാരമാണിത് .


4 . കൂട്ട അവകാശി / ഒഴിമുറി ആധാരം .


ഒരു സ്ഥലത്തിന്റെ മേൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് അവകാശം ഉള്ള സാഹചര്യത്തിൽ അതിൽ ഏതെങ്കിലും ഒരു അവകാശി അവകാശം ഒഴിഞ്ഞു കൊടുക്കുമ്പോൾ എഴുതുന്ന ആധാരം ആണിത് .


5 . വിൽപത്രം


സ്ഥലം ഉടമ, തൻറെ മരണത്തിനു ശേഷം തൻ്റെ സ്വത്ത് വിവരങ്ങൾ എഴുതി ആർക്ക് കൈമാറണം എന്ന് രേഖപ്പെടുത്തുന്ന ആധാരം ആണിത് .


ഇത് മരണ ശേഷം മാത്രമേ കൈമാറാൻ സാധിക്കു . ഉടമക്ക് ഇതിൽ എപ്പോൾ വേണമെങ്കിലും തിരുത്തലുകൾ നടത്താം .


6. അവകാശ തീറാധാരം .


ഒരു സ്ഥലമുടമ മറ്റൊരു വ്യക്തിക്ക് എന്തെങ്കിലും ഒരു അവകാശം ( വഴി ,വെള്ളംതുടങ്ങിയവ ) കൊടുക്കുമ്പോൾ എഴുതുന്നതാണ് ഈ ആധാരം .ഇവിടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നില്ല .



258 views1 comment