• NEW INDIA MEDIA

5 ലക്ഷം വരെ വായ്പ ലഭിക്കുന്നു 40 % സബ്‌സീഡിയും .

Updated: Jun 26

കേരള ഗവൺമെന്റും ഖാദിബോർഡും ചേർന്ന് നൽകുന്നു 5 ലക്ഷം രൂപ വരെ ഉള്ള വായ്പ.





കേരള ഗവൺമെന്റും ഖാദിബോർഡും ചേർന്ന് നൽകുന്നു 5 ലക്ഷം രൂപ വരെ ഉള്ള വായ്പ. വായ്പക്ക് 40 ശതമാനം വരെ സബ്‌സിഡിയും.


വായ്പക്കായി അപേക്ഷ നല്കാൻ സാധിക്കുന്നത് ആർക്കൊക്കെ ?


  1. വ്യവസായ സ്ഥാപനങ്ങൾ

  2. സേവന സ്ഥാപനങ്ങൾ

  3. ഭക്ഷണ നിർമാണ ശാലകൾ

  4. കരകൗശല ഉല്പന്ന നിർമാണ നിമ്മാണശാലകൾ

  5. ഗവർമെന്റ് യൂണിറ്റുകൾ

  6. പേപ്പർ നിർമ്മാണ യൂണിറ്റുകൾ

  7. തുണി സഞ്ചി നിമ്മാണ യൂണിറ്റുകൾ

കേരള ഖാദി ബോർഡിന്റെ "എന്റെ ഗ്രാമം" പദ്ധതി വഴിയാണ് ഈ വായ്പ നിങ്ങൾക്ക് ലഭ്യമാക്കുന്നത്. ഈ വായ്പ ലഭിക്കുന്നതിന് അപേക്ഷന്റെ പ്രായപരിധി, വരുമാന പരിധി, വിദ്യാഭ്യാസ യോഗ്യത ഒന്നും തന്നെ ഒരു തടസമല്ല. എല്ലാവർക്കും അപേക്ഷിക്കാം. പുതിയതായി പ്രൊജക്റ്റ് തുടങ്ങുന്നവർക്കാണ് വായ്പയും സബ്‌സിഡിയും ലഭിക്കുന്നത്.


എൻറെ ഗ്രാമം പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത വായ്പക്ക് ലഭിക്കുന്ന സബ്‌സീഡിയാണ്. സാധാരണ അപേക്ഷകർക്ക് പദ്ധതി ചിലവിന്റെ 25 % സബ്‌സിഡിയും. ഒബിസി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കും വനിതാ സംരംഭകർക്കും പദ്ധതി ചിലവിന്റെ 30% സബ്‌സിഡിയും , പട്ടിക ജാതി / പട്ടികവർഗ പിന്നോക്ക വിഭാഗത്തിൽപ്പെട്ട സംരംഭകർക്ക് പദ്ധതിചിലവിന്റെ 40 % സബ്‌സിഡിയും ലഭിക്കുന്നു.


ഈ പദ്ധതിപ്രകാരം വായ്പ ലഭിക്കാൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി കേരളത്തിലെ എല്ലാ ജില്ലകളിലെയും ഖാദി ആൻഡ് വില്ലേജ് ബോർഡിന്റെ ഓഫീസുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.


നമ്മുടെ പദ്ധതി തുടങ്ങാൻ എത്ര രൂപ ചിലവ് വരും എന്ന് രണ്ടോ മൂന്നോ ക്വട്ടേഷൻ നമ്മൾ കൊടുക്കേണ്ടിവരും .


അപേക്ഷയോടൊപ്പം പദ്ധതിയുടെ ഒരു പ്ലാനും എഴുതിത്തയ്യാറാക്കി സമർപ്പിക്കേണ്ടതാണ്.

ഇതിനായുള്ള അപേക്ഷയും ഫോർമാറ്റും ജില്ലാ ഓഫിസിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിച്ചുകഴിഞ്ഞ് അത് പരിശോധിച്ച ശേഷം അപേക്ഷകനെ ഒരു അഭിമുഖത്തിനായി വിളിക്കുന്നതാണ്. അതിൽ നമ്മൾ വിജയിച്ചുകഴിഞ്ഞാൽ നമ്മുടെ ബാങ്കുമായി ശുപാര്ശ ചെയ്താണ് സാധാരണയായി പദ്ധതി തുക നമ്മുക്ക് ലഭ്യമാക്കുന്നത്. ബാങ്ക് ഈ അപേക്ഷ പരിശോധിച്ച് വായ്പ അനുവദിച്ചുകഴിഞ്ഞാൽ സബ്‌സിഡി തുക നമ്മുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കും.


പദ്ധതിയുടെ മാർഗരേഖകൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യു..



വായ്പ ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വേഗം തന്നെ അപേക്ഷകൾ സമർപ്പിച്ചുതുടങ്ങിക്കൊള്ളൂ.








263 views0 comments