
NEW INDIA MEDIA
2,000 രൂപ കറൻസി നോട്ടുകൾ വിതരണം നിർത്തി : റിസർവ് ബാങ്ക്
Updated: May 31, 2021
2021 - 22 സാമ്പത്തിക വർഷത്തിൽ 2,000 രൂപ കറൻസി നോട്ടുകൾ പുതുതായി വിതരണം ചെയ്യുന്നില്ലെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2019 മുതൽ 2,000 രൂപയുടെ പുതിയ നോട്ടുകളൊന്നും അച്ചടിച്ചിട്ടില്ല .
“സുരക്ഷാ കാരണങ്ങളാലാണ് ഉയർന്ന മൂല്യമുള്ള നോട്ടുകൾ അച്ചടിക്കുന്നത് താൽക്കാലികമായി നിർത്തിയത്..”
2021-2022 സാമ്പത്തിക വർഷത്തിൽ രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ പുതുതായി നൽകില്ലെന്ന് റിസർവ് ബാങ്ക് (ആർബിഐ) വ്യാഴാഴ്ച അറിയിച്ചു. മെയ് 26 ന് പുറത്തിറക്കിയ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ഉയർന്ന മൂല്യമുള്ള നോട്ടുകൾ അച്ചടിക്കുന്നത് താൽക്കാലികമായി നിർത്തിയത്.
വാർഷിക റിപ്പോർട്ട് കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .
https://www.rbi.org.in/Scripts/AnnualReportPublications.aspx?year=2021