• NEW INDIA MEDIA

കോവിഡ് കാരണം അനാഥരായി പോയ കുട്ടികൾക്ക് കേന്ദ്ര സർക്കാർ വക 10 ലക്ഷം രൂപ ധന സഹായം

Updated: May 30

കോവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്‌സ് വഴി 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു.






18 വയസ്സാകുന്നത് വരെ കുട്ടികളുടെ പേരിൽ ബാങ്കിൽ സ്ഥിരനിക്ഷേപമായാണ് ഈ തുക വിതരണം ചെയ്യുന്നത് . 18 മുതൽ 23 വയസ്സ് വരെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ഈ തുകയിൽ നിന്നും മാസംതോറും സ്റ്റൈപ്പന്റ് നൽകും. ബാക്കി തുക 23 വയസ്സ് പൂർത്തിയായി കഴിയുമ്പോൾ ലഭിക്കും .

“10 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് അടുത്തുള്ള വിദ്യാലയത്തിൽ പഠിക്കാൻ ഉള്ള സൗകര്യം ഏർപ്പെടുത്തും .”

10 വയസിനു മുകളിൽ ഉള്ള കുട്ടികളെ സൈനിക് സ്കൂളുകളിലോ നവോദയ സ്കൂളുകളിലോ പഠിപ്പിക്കും. അടുത്ത ബന്ധുക്കളോ മറ്റേതെങ്കിലും രക്ഷിതാക്കളോ ഉള്ള കുട്ടികളെ അടുത്തുള്ള വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ ഉള്ള ചിലവും സർക്കാർ വഹിക്കും .


ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്നും 18 വയസ് വരെ ഓരോ കുട്ടികൾക്കും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തും.



follow below link to PM India official website for more news

https://www.pmindia.gov.in/en/news_updates/pm-chairs-high-level-meeting-to-review-progress-of-national-digital-health-mission/?comment=disable

.

167 views0 comments