• NEW INDIA MEDIA

10 കോടി ഡോസ് കോവിഡ് വാക്സിൻ

Updated: May 30

കോവി ഷീൽഡ് വാക്സിന്റെ ഒൻപത് മുതൽ 10 കോടി ഡോസുകൾ വരെ ജൂണിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിയുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്



കോവി ഷീൽഡ് വാക്സിന്റെ ഒൻപത് മുതൽ 10 കോടി ഡോസുകൾ വരെ ജൂണിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിയുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സർക്കാരിനെ അറിയിച്ചു. കേന്ദ്ര

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച

കത്തിലാണ് വാക്സിൻ ഉത്പാദനം വർധിപ്പിക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുള്ളത്.


നിലവിലെ ഉത്പാദന ശേഷിയായ 6.5 കോടിയിൽ നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വർധിപ്പിക്കുമെന്നാണ് വാഗ്ദാനം.


നിലവിൽ രാജ്യത്തു തന്നെ നിർമിക്കുന്ന കോവിഡ് വാക്സിനുകളാണ് ഇന്ത്യയിൽ കുത്തിവച്ചുകൊണ്ടിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്ക് നിർമിക്കുന്ന കോവാക്സിൻ എന്നിവയാണ് നിലവിൽ ഇന്ത്യയിലെ ജനങ്ങൾക്ക് കുത്തി വെക്കുന്നത്. റഷ്യയുടെ സ്പുട്നിക്ക് V വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ്ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. വളരെ കുറച്ച് സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് നിലവിൽ അത് ഉപയോഗിക്കുന്നത്



23 views0 comments